---
title: "ഭാര്യ പിണങ്ങിപ്പോയ പകയിൽ പൊലിഞ്ഞത് പിഞ്ചു ജീവൻ; അച്ഛൻ വിഷം നൽകിയ കുട്ടി മരിച്ചു, മറ്റൊരാൾ അതീവ ഗുരുതരാവസ്ഥയിൽ"
english_title: "child in Perumbilavu, Thrissur, has died after being given rat poison by his father"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371123/child-in-perumbilavu-thrissur-has-died-after-being-given-rat-poison-by-his-father"
published_at: "2026-07-08T10:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4de01a66f41_SUICIDE.jpg"
keywords: ["Latest News", "Thrissur Suicide Case", "Child Death", "Rat Poison"]
---

# ഭാര്യ പിണങ്ങിപ്പോയ പകയിൽ പൊലിഞ്ഞത് പിഞ്ചു ജീവൻ; അച്ഛൻ വിഷം നൽകിയ കുട്ടി മരിച്ചു, മറ്റൊരാൾ അതീവ ഗുരുതരാവസ്ഥയിൽ

> **Lead Summary:** **തൃശൂർ: **പെരുമ്പിലാവിൽ അച്ഛൻ എലിവിഷം നൽകിയ കുട്ടി മരിച്ചു. ആനക്കല്ല് സ്വദേശി മുത്തുവിൻ്റെ മകൾ ഋതികയാണ് മരിച്ചത്. കുട്ടിയുടെ മൂത്ത സഹോദരനും എലിവിഷം ഉള്ളിൽ ചെന്ന് ചികിത്സയിലാണ്.

## Article Content

**തൃശൂർ: **പെരുമ്പിലാവിൽ അച്ഛൻ എലിവിഷം നൽകിയ കുട്ടി മരിച്ചു. ആനക്കല്ല് സ്വദേശി മുത്തുവിൻ്റെ മകൾ ഋതികയാണ് മരിച്ചത്. കുട്ടിയുടെ മൂത്ത സഹോദരനും എലിവിഷം ഉള്ളിൽ ചെന്ന് ചികിത്സയിലാണ്.

ഭാര്യ പിണങ്ങിപ്പോയ മനോവിഷമത്തിലാണ് മുത്തു മക്കൾക്ക് വിഷം കൊടുത്തത്. പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതി ഇന്നലെ പിടിയിലായിരുന്നു.

കുട്ടികൾക്ക് വിഷം നൽകിയതിന് ശേഷം തമിഴ്‌നാട് സ്വദേശി മുത്തുവും ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ആറും, ഏഴും വയസുള്ള കുട്ടികൾക്ക് വിഷം നൽകിയതിന് ശേഷമാണ് തമിഴ്‌നാട് സ്വദേശി മുത്തു ജീവനൊടുക്കാൻ ശ്രമിച്ചത്.

ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ പൊലീസ് നിരീക്ഷണത്തിൽ കഴിയവെയാണ് ഇന്നലെ ഉച്ച തിരിഞ്ഞ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയത്.

***ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371123/child-in-perumbilavu-thrissur-has-died-after-being-given-rat-poison-by-his-father)