---
title: "ആദ്യം സമൂസ എന്നിട്ട് മതി യാത്ര! സമൂസ വാങ്ങാൻ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ്; കർശന നടപടിയുമായി റെയിൽവേ"
english_title: "Loco pilot stops train in front of shop to buy samosa"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371108/loco-pilot-stops-train-in-front-of-shop-to-buy-samosa"
published_at: "2026-07-08T10:08:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4dd5ac3d822_6.jpg"
keywords: ["Latest News", "Newdelhi", "Loco Pilot Stops Train To Buy Samoosa"]
---

# ആദ്യം സമൂസ എന്നിട്ട് മതി യാത്ര! സമൂസ വാങ്ങാൻ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ്; കർശന നടപടിയുമായി റെയിൽവേ

> **Lead Summary:** **ദില്ലി:[ **സമൂസ വാങ്ങുന്നതിനായി ലോക്കോ പൈലറ്റ് പാതിവഴിയിൽ ട്രെയിൻ നിർത്തിയിട്ട സംഭവം വലിയ വിവാദമായതോടെ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് അംബേദ്കർ നഗറിലേക്ക് പോവുകയായിരുന്ന ഡെമു ട്രെയിനാണ് വഴിമധ്യേയുള്ള കടയ്ക്ക് മുന്നിൽ നിർത്തിയിട്ടത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് റെയിൽവേ നടപടികളിലേക്ക് കടന്നത്.

## Article Content

**ദില്ലി:[ **സമൂസ വാങ്ങുന്നതിനായി ലോക്കോ പൈലറ്റ് പാതിവഴിയിൽ ട്രെയിൻ നിർത്തിയിട്ട സംഭവം വലിയ വിവാദമായതോടെ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് അംബേദ്കർ നഗറിലേക്ക് പോവുകയായിരുന്ന ഡെമു ട്രെയിനാണ് വഴിമധ്യേയുള്ള കടയ്ക്ക് മുന്നിൽ നിർത്തിയിട്ടത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് റെയിൽവേ നടപടികളിലേക്ക് കടന്നത്.

ട്രെയിൻ ട്രാക്കിന് സമീപത്തെ കടയിൽ നിന്ന് ലോക്കോ പൈലറ്റ് സമൂസ വാങ്ങുന്ന ദൃശ്യങ്ങളാണ് വൈറലായത്. ഇത്തരത്തിൽ ട്രെയിൻ നിർത്തി ഭക്ഷണം വാങ്ങുന്നത് ഇവിടെ പതിവാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. മിനിറ്റുകളോളം ട്രെയിൻ നിർത്തിയിട്ട ശേഷമാണ് ലോക്കോ പൈലറ്റ് തിരികെ കയറി യാത്ര തുടരാറുള്ളതെന്നാണ് ആരോപണം.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചതായി റെയിൽവേ പിആർഒ മുകേഷ് കുമാർ അറിയിച്ചു. സിഗ്നലുകളോ കൃത്യമായ കാരണങ്ങളോ ഇല്ലാതെ ട്രെയിൻ നിർത്തുകയും, ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ലോക്കോ പൈലറ്റ് കാബിൻ വിട്ടിറങ്ങുകയും ചെയ്തത് കുറ്റകരമാണെന്നും, അന്വേഷണത്തിൽ തെറ്റ് ബോധ്യപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371108/loco-pilot-stops-train-in-front-of-shop-to-buy-samosa)