---
title: "12 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി വെടിയേറ്റ് മരിച്ചു"
english_title: "An accused person died of gunshot wounds while attempting to escape after attacking the police."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371105/an-accused-person-died-of-gunshot-wounds-while-attempting-to-escape-after-attacking-the-police"
published_at: "2026-07-08T10:03:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4dd39d1e18b_5.jpg"
keywords: ["Latest News", "West Bengal", "Accused Person Died Of Gunshot"]
---

# 12 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി വെടിയേറ്റ് മരിച്ചു

> **Lead Summary:** **പശ്ചിമ ബംഗാൾ:[ **ബാരൂയിപൂരിൽ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രഭാഷ് മണ്ഡലിനെയാണ് പൊലീസ് വെടിവെച്ചു വീഴ്ത്തിയത്. സൂര്യപൂർ ഹാട്ട് പ്രദേശത്ത് തെളിവെടുപ്പിനെത്തിച്ച പ്രതി, ഉദ്യോഗസ്ഥന്റെ കൈവശമുണ്ടായിരുന്ന തോക്ക് തട്ടിയെടുത്ത് വെടിയുതിർക്കുകയായിരുന്നു.

## Article Content

**പശ്ചിമ ബംഗാൾ:[ **ബാരൂയിപൂരിൽ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രഭാഷ് മണ്ഡലിനെയാണ് പൊലീസ് വെടിവെച്ചു വീഴ്ത്തിയത്. സൂര്യപൂർ ഹാട്ട് പ്രദേശത്ത് തെളിവെടുപ്പിനെത്തിച്ച പ്രതി, ഉദ്യോഗസ്ഥന്റെ കൈവശമുണ്ടായിരുന്ന തോക്ക് തട്ടിയെടുത്ത് വെടിയുതിർക്കുകയായിരുന്നു.

തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ പ്രതിക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജൂലൈ നാലിന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം തൊട്ടടുത്ത ദിവസം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

ഈ സംഭവം പ്രദേശത്ത് വലിയ ജനരോഷത്തിന് കാരണമായിരുന്നു. ഇതിനിടെ, കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ദ്രജിത് മണ്ഡൽ എന്ന യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. എന്നാൽ, ഇദ്ദേഹം നിരപരാധിയാണെന്ന് പിന്നീട് നടന്ന അന്വേഷണത്തിൽ തെളിഞ്ഞു. ഈ സംഭവത്തിൽ മുഖ്യമന്ത്രി വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371105/an-accused-person-died-of-gunshot-wounds-while-attempting-to-escape-after-attacking-the-police)