---
title: "മരണത്തിൽ ദുരൂഹത; നാലുമാസത്തിനുശേഷം യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു"
english_title: "Body exhumed and examined in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371101/body-exhumed-and-examined-in-kannur"
published_at: "2026-07-08T09:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4dd0719b33d_4.jpg"
keywords: ["Latest News", "Kannur", "Body exhumed"]
---

# മരണത്തിൽ ദുരൂഹത; നാലുമാസത്തിനുശേഷം യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു

> **Lead Summary:** **കണ്ണൂർ: [മ**രണത്തിൽ ദുരൂഹത ആരോപിച്ച് നാലുമാസത്തിനുശേഷം യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി. ചക്കരക്കല്ല് മുതുകുറ്റി സ്വദേശി സി.വി. ഷാനവാസിന്റെ മൃതദേഹമാണ് തഹസിൽദാരുടെയും പോലീസ് സംഘത്തിന്റെയും സാന്നിധ്യത്തിൽ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്.

## Article Content

**കണ്ണൂർ: [മ**രണത്തിൽ ദുരൂഹത ആരോപിച്ച് നാലുമാസത്തിനുശേഷം യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി. ചക്കരക്കല്ല് മുതുകുറ്റി സ്വദേശി സി.വി. ഷാനവാസിന്റെ മൃതദേഹമാണ് തഹസിൽദാരുടെയും പോലീസ് സംഘത്തിന്റെയും സാന്നിധ്യത്തിൽ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്.

ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷാനവാസ് മരിച്ചത്. എന്നാൽ, ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് യുവാവ് രക്തം വാർന്ന് മരിച്ചതെന്നാരോപിച്ച് ഭാര്യയും ബന്ധുക്കളും പരാതി നൽകുകയായിരുന്നു. ഈ പരാതിയെത്തുടർന്ന് തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഡോ. പ്രിയതയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയത്. കർണാടക പോലീസും ചക്കരക്കല്ല് പോലീസ് ഇൻസ്പെക്ടർ കെ.എ. ഫക്രുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ മാർച്ചിൽ കബറടക്കിയ മൃതദേഹമാണ് പരിശോധനയ്ക്കായി പുറത്തെടുത്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371101/body-exhumed-and-examined-in-kannur)