---
title: "'മെലോണി നല്ല വ്യക്തിയാണ്, പക്ഷേ ആ തീരുമാനം തെറ്റായിപ്പോയി'; മെലോണിയുടെ ഇറാൻ നിലപാടിൽ വിള്ളൽ വീണെന്ന് സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്"
english_title: "Trump on Meloni's Iran stance"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371100/trump-on-melonis-iran-stance"
published_at: "2026-07-08T09:50:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4dd121eba18_GHHG.jpg"
keywords: ["Latest news", "Trump", "Meloni", "Iran", "Italy"]
---

# 'മെലോണി നല്ല വ്യക്തിയാണ്, പക്ഷേ ആ തീരുമാനം തെറ്റായിപ്പോയി'; മെലോണിയുടെ ഇറാൻ നിലപാടിൽ വിള്ളൽ വീണെന്ന് സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്

> **Lead Summary:** വാഷിങ്ടൺ:**[ ** ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണിയുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടായതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മെലോണി വ്യക്തിപരമായി നല്ലൊരാളാണെങ്കിലും, ഇറാനെ പിന്തുണയ്ക്കാനുള്ള അവരുടെ തീരുമാനം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെ ബാധിച്ചുവെന്ന് ട്രംപ് പറഞ്ഞു.

## Article Content

വാഷിങ്ടൺ:**[ ** ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണിയുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടായതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മെലോണി വ്യക്തിപരമായി നല്ലൊരാളാണെങ്കിലും, ഇറാനെ പിന്തുണയ്ക്കാനുള്ള അവരുടെ തീരുമാനം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെ ബാധിച്ചുവെന്ന് ട്രംപ് പറഞ്ഞു.

അങ്കാരയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യൻ വിഷയങ്ങളിൽ യുഎസിന്റെ നിലപാടുകളെ ഇറ്റലി പിന്തുണയ്ക്കാത്തതാണ് ഇരുനേതാക്കളും തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് കാരണം.

നേരത്തെ ഇറാൻ, നാറ്റോ എന്നീ വിഷയങ്ങളിൽ ഇരുവരും സോഷ്യൽ മീഡിയയിലൂടെ പരസ്യമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. തങ്ങളെ സഹായിക്കണമെന്ന ആവശ്യം മെലോണി നിരാകരിച്ചുവെന്നും യൂറോപ്പിലെ സഖ്യകക്ഷികൾ പലരും യുഎസിനെ പിന്തുണയ്ക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ട്രംപ് വിമർശിച്ചു.

കുടിയേറ്റം, ദേശീയ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ സമാന നിലപാടുള്ള ഇരുവർക്കും ഇടയിൽ മികച്ച സഖ്യമുണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് പോപ്പ് ലിയോയുടെ നിലപാടിനെതിരെ ട്രംപ് രംഗത്തെത്തിയതോടെയാണ് കാര്യങ്ങൾ മാറിയത്.

പോപ്പിനെ പിന്തുണച്ച് മെലോണി പരസ്യ പ്രതികരണം നടത്തിയതോടെ ഇരുവരും തമ്മിലുള്ള സൗഹൃദം വഷളായി. ഇതിന് പിന്നാലെ ഹോർമൂസ് കടലിടുക്ക് തുറക്കാനുള്ള യുഎസ് ശ്രമങ്ങളെ ഇറ്റലി പിന്തുണച്ചതുമില്ല. പശ്ചിമേഷ്യയിലേക്കുള്ള യാത്രയ്ക്കിടെ യുഎസ് സൈനിക വിമാനങ്ങൾക്ക് ഇറ്റലിയിലെ വിമാനത്താവളങ്ങളിൽ ഇറങ്ങാനുള്ള അനുമതി നിഷേധിച്ചതും ബന്ധം കൂടുതൽ വഷളാകാൻ കാരണമായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371100/trump-on-melonis-iran-stance)