---
title: "കൊച്ചിയിൽ ജാക്കിവെച്ച് ഉയർത്തിയ വീട് ചരിഞ്ഞു; താഴത്തെ നില തകർന്നു, കെട്ടിടം പൊളിച്ചുമാറ്റേണ്ടി വരുമെന്ന് ഫയർഫോഴ്‌സ്"
english_title: "House lifted by jackhammers collapses in Kochi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371095/House-lifted-by-jackhammers-collapses-in-Kochi"
published_at: "2026-07-08T09:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4dccb79f8b1_FSRDGDFR.jpg"
keywords: ["Latest news", "House lifted", "jackhammers", "Kochi"]
---

# കൊച്ചിയിൽ ജാക്കിവെച്ച് ഉയർത്തിയ വീട് ചരിഞ്ഞു; താഴത്തെ നില തകർന്നു, കെട്ടിടം പൊളിച്ചുമാറ്റേണ്ടി വരുമെന്ന് ഫയർഫോഴ്‌സ്

> **Lead Summary:** കൊച്ചി: **[** കൊച്ചി എംജി റോഡിൽ ജാക്കിവെച്ച് ഉയർത്താൻ ശ്രമിച്ച വീട് ഒരു വശത്തേക്ക് ചരിഞ്ഞു. അപകടാവസ്ഥയിലായ കെട്ടിടം പൂർണ്ണമായി പൊളിച്ചുമാറ്റേണ്ടി വരുമെന്നാണ് ഫയർഫോഴ്‌സിന്റെ പ്രാഥമിക വിലയിരുത്തൽ. ബാങ്ക് ഉൾപ്പെടെ പ്രവർത്തിക്കുന്ന തൊട്ടടുത്ത കെട്ടിടത്തിലേക്കാണ് ഈ വീട് ചരിഞ്ഞു നിൽക്കുന്നത്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പ്രദേശത്ത് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

## Article Content

കൊച്ചി: **[** കൊച്ചി എംജി റോഡിൽ ജാക്കിവെച്ച് ഉയർത്താൻ ശ്രമിച്ച വീട് ഒരു വശത്തേക്ക് ചരിഞ്ഞു. അപകടാവസ്ഥയിലായ കെട്ടിടം പൂർണ്ണമായി പൊളിച്ചുമാറ്റേണ്ടി വരുമെന്നാണ് ഫയർഫോഴ്‌സിന്റെ പ്രാഥമിക വിലയിരുത്തൽ. ബാങ്ക് ഉൾപ്പെടെ പ്രവർത്തിക്കുന്ന തൊട്ടടുത്ത കെട്ടിടത്തിലേക്കാണ് ഈ വീട് ചരിഞ്ഞു നിൽക്കുന്നത്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പ്രദേശത്ത് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

മഴക്കാലത്ത് താഴത്തെ നിലയിൽ വെള്ളം കയറുന്നത് ഒഴിവാക്കാനാണ് കെട്ടിടം നാലടിയോളം ഉയർത്താൻ ചെന്നൈയിൽ നിന്നുള്ള സ്വകാര്യ കമ്പനിയെ കരാർ ഏൽപ്പിച്ചത്. കഴിഞ്ഞ കുറേക്കാലമായി ഇവിടെ ആളതാമസമില്ലായിരുന്നു. എന്നാൽ ജോലി പുരോഗമിക്കുന്നതിനിടെ ജാക്കിയുടെ ലിവർ തെറ്റിയതാണ് വലിയ വിനയായത്. ഒരു ചെറിയ പാകപ്പിഴവ് കാരണം കെട്ടിടത്തിന്റെ താഴത്തെ നിലയാകെ തകരുകയും അടിത്തറ ഇളകുകയുമായിരുന്നു.

ചരിഞ്ഞ കെട്ടിടം പഴയപടി നേരെയാക്കുക അസാധ്യമാണെന്ന് ഫയർഫോഴ്‌സ് വ്യക്തമാക്കിയെങ്കിലും, ഇന്ന് വിദഗ്ധ പരിശോധന നടത്തിയ ശേഷമേ തുടർനടപടി സ്വീകരിക്കൂ എന്ന് കമ്പനി അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371095/House-lifted-by-jackhammers-collapses-in-Kochi)