---
title: "കൊളംബിയയെ പെനാൽറ്റിയിൽ വീഴ്ത്തി സ്വിറ്റ്‌സർലൻഡ് ക്വാർട്ടറിൽ; 72 വർഷത്തിന്  ശേഷം  ആദ്യ നേട്ടം, അടുത്ത എതിരാളികൾ അർജന്റീന"
english_title: "Switzerland beats Colombia in shootout to reach World Cup quarterfinals"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371092/switzerland-advances-to-quarterfinals-for-first-time-in-72-years-after-beating-colombia-in-shootout"
published_at: "2026-07-08T09:13:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4dc85f621fa_rgffdcgb.jpg"
keywords: ["Fifa world cup 2026", "Sports", "Switzerland", "Colombia", "Quarterfinals"]
---

# കൊളംബിയയെ പെനാൽറ്റിയിൽ വീഴ്ത്തി സ്വിറ്റ്‌സർലൻഡ് ക്വാർട്ടറിൽ; 72 വർഷത്തിന്  ശേഷം  ആദ്യ നേട്ടം, അടുത്ത എതിരാളികൾ അർജന്റീന

> **Lead Summary:** വാൻകൂവർ:**[** ലോകകപ്പിലെ നാടകീയമായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി സ്വിറ്റ്‌സർലൻഡ് ക്വാർട്ടർ ഫൈനലിൽ കടന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും മികച്ച കളി പുറത്തെടുത്തെങ്കിലും ഗോളുകളൊന്നും നേടാനായിരുന്നില്ല. ഇതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിനാണ് സ്വിസ് പട വിജയം പിടിച്ചെടുത്തത്.

## Article Content

വാൻകൂവർ:**[** ലോകകപ്പിലെ നാടകീയമായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി സ്വിറ്റ്‌സർലൻഡ് ക്വാർട്ടർ ഫൈനലിൽ കടന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും മികച്ച കളി പുറത്തെടുത്തെങ്കിലും ഗോളുകളൊന്നും നേടാനായിരുന്നില്ല. ഇതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിനാണ് സ്വിസ് പട വിജയം പിടിച്ചെടുത്തത്.

കൊളംബിയൻ താരം ഡാവിൻസൺ സാഞ്ചസിന്റെ കിക്ക് ബാറിലിടിച്ച് തെറിച്ചതും, കുച്ചോ ഹെർണാണ്ടസിന്റെ ശ്രമം സ്വിസ് ഗോൾകീപ്പർ ഗ്രെഗർ കോബൽ തടുത്തിട്ടതുമാണ് കൊളംബിയയ്ക്ക് തിരിച്ചടിയായത്. ഒടുവിൽ റൂബൻ വർഗാസ് എടുത്ത നിർണായക കിക്ക് ലക്ഷ്യം കണ്ടതോടെ സ്വിറ്റ്‌സർലൻഡ് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു.

വലിയൊരു ചരിത്രനേട്ടമാണ് ഈ വിജയത്തോടെ സ്വിസ് ടീം സ്വന്തമാക്കിയത്. 1954-ൽ സ്വന്തം രാജ്യം ആതിഥേയത്വം വഹിച്ച ലോകകപ്പിന് ശേഷം ഇതാദ്യമായാണ് സ്വിറ്റ്‌സർലൻഡ് ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്നത്. അതോടൊപ്പം, ഒരു ലോകകപ്പിൽ തന്നെ ഒന്നിലധികം നോക്കൗട്ട് മത്സരങ്ങൾ അവർ വിജയിക്കുന്നതും ചരിത്രത്തിൽ ഇതാദ്യമായാണ്. ആവേശം നിറഞ്ഞ ക്വാർട്ടർ ഫൈനലിൽ നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീനയാണ് ഇനി സ്വിറ്റ്‌സർലൻഡിന്റെ എതിരാളികൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371092/switzerland-advances-to-quarterfinals-for-first-time-in-72-years-after-beating-colombia-in-shootout)