---
title: "അളവെടുപ്പിനിടെ അതിരുകല്ല് പിഴുതെറിഞ്ഞു; തടയാൻ ശ്രമിച്ച വനിതാ പോലീസിനെ മർദ്ദിച്ച യുവതി അറസ്റ്റിൽ"
english_title: "Woman arrested for assaulting a female police officer in Pandalam."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371091/Woman-arrested-for-assaulting-a-female-police-officer-in-Pandalam"
published_at: "2026-07-08T09:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4dc87524b6f_1.jpg"
keywords: ["Latest News", "Pathanamthitta", "Pandalam", "Woman Arrested", "Assaulting A Female Police Officer"]
---

# അളവെടുപ്പിനിടെ അതിരുകല്ല് പിഴുതെറിഞ്ഞു; തടയാൻ ശ്രമിച്ച വനിതാ പോലീസിനെ മർദ്ദിച്ച യുവതി അറസ്റ്റിൽ

> **Lead Summary:** **പത്തനംതിട്ട: [** അയൽവാസിയുമായുള്ള ഭൂമി തർക്കം പരിഹരിക്കുന്നതിനായി സർവേ നടത്തുന്നതിനിടെ അതിരുകല്ലുകൾ പിഴുതെറിയുകയും, തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥയെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ യുവതി അറസ്റ്റിലായി. പന്തളം കളരിക്കൽ തുണ്ടിൽ വീട്ടിൽ കെ.പി. ചിത്രയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

## Article Content

**പത്തനംതിട്ട: [** അയൽവാസിയുമായുള്ള ഭൂമി തർക്കം പരിഹരിക്കുന്നതിനായി സർവേ നടത്തുന്നതിനിടെ അതിരുകല്ലുകൾ പിഴുതെറിയുകയും, തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥയെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ യുവതി അറസ്റ്റിലായി. പന്തളം കളരിക്കൽ തുണ്ടിൽ വീട്ടിൽ കെ.പി. ചിത്രയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

തിങ്കളാഴ്ച വൈകിട്ട് മൂന്നോടെ ചേരിക്കൽ ഭാഗത്തായിരുന്നു സംഭവം. താലൂക്ക് സർവേയർ സ്ഥലത്തെത്തി അളന്ന് തിട്ടപ്പെടുത്തിയ കല്ലുകൾ യുവതി ബലമായി പിഴുതെറിയുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥ സുനിയുടെ കാലിൽ തൊഴിക്കുകയും, യൂണിഫോമിൽ പിടിച്ച് വലിക്കുകയും, മുടിയിൽ പിടിച്ച് ആക്രമിക്കുകയുമാണ് ചെയ്തത്.

പരിക്കേറ്റ ഉദ്യോഗസ്ഥയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പന്തളം സ്റ്റേഷനിൽ നിന്ന് കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥരെത്തിയാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥയെ ആക്രമിച്ചതിനുമാണ് ചിത്രയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371091/Woman-arrested-for-assaulting-a-female-police-officer-in-Pandalam)