---
title: "പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; നികുതി രേഖകൾ കൊണ്ടുപോയി, പരിശോധിച്ചത് 80 സെൻ്റും വീടിനടുത്തുള്ള ഭൂമിയും"
english_title: "Enforcement Directorate conducts another inspection at Opposition Leader Pinarayi Vijayan's residence in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371085/enforcement-directorate-conducts-another-inspection-at-opposition-leader-pinarayi-vijayans-residence-in-kannur"
published_at: "2026-07-08T08:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4dbc952681b_ed.jpg"
keywords: ["Latest News", "Enforcement Directorate", "E D Raid", "Pinarayi Vijayan", "Kannur", "Veena Vijayan"]
---

# പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; നികുതി രേഖകൾ കൊണ്ടുപോയി, പരിശോധിച്ചത് 80 സെൻ്റും വീടിനടുത്തുള്ള ഭൂമിയും

> **Lead Summary:** **കണ്ണൂർ: **പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. പിണറായി പാണ്ട്യാലമുക്കിലെ വീട്ടിലാണ് ഇ ഡി എത്തിയത്.

## Article Content

**കണ്ണൂർ: **പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. പിണറായി പാണ്ട്യാലമുക്കിലെ വീട്ടിലാണ് ഇ ഡി എത്തിയത്.

ഇന്നലെ 11 മണിയോടെയാണ് ഇ ഡി സംഘം വീടിന് സമീപത്ത് എത്തിയത്. പാതിരിയാട് വില്ലേജ് ഓഫീസറില്‍ നിന്നും ഇ ഡി സംഘം വിവരങ്ങള്‍ തേടി. വില്ലേജ് ഓഫീസറെ ഒപ്പം കൂട്ടിയാണ് വീട്ടിലെത്തിയത്.

വീടിന് അകത്ത് കയറാതെയായിരുന്നു പരിശോധന. സ്‌കെച്ച് പ്ലാന്‍ സംബന്ധിച്ച വിവരങ്ങളാണ് അന്വേഷിച്ചത്. ഇ ഡി സംഘം ഇപ്പോഴും കണ്ണൂരില്‍ തന്നെ തുടരുന്നതായാണ് വിവരം..

മാസപ്പടി കേസിൽ രണ്ടു തവണ വീണയെ ചോദ്യം ചെയ്തിരുന്നു. മൂന്നാം തവണയും ചോദ്യ ചെയ്യുമെന്ന സൂചനകൾക്കിടെയാണ് കണ്ണൂർ പിണറായിയിലെ ഭൂമി പരിശോധന. നേരത്തെ, വീണയുടെ ബാങ്ക് ലോക്കറും ഇഡി ഉദ്യോ​ഗസ്ഥർ പരിശോധിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371085/enforcement-directorate-conducts-another-inspection-at-opposition-leader-pinarayi-vijayans-residence-in-kannur)