---
title: "നാദാപുരം എളമ്പയിൽ ചുഴലിക്കാറ്റ്;  വ്യാപക നാശനഷടങ്ങൾ, വീടുകളുടെ മേൽക്കൂര തകർന്നു"
english_title: "Tornado hits Elambay, Nadapuram; widespread damage reported, with house roofs destroyed."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371076/tornado-hits-elambay-nadapuram-widespread-damage-reported-with-house-roofs-destroyed"
published_at: "2026-07-08T07:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4dabe579ddd_valayam.jpg"
keywords: ["Latest News", "Cyclone", "Nadapuram", "Valayam", "widespread Damage"]
---

# നാദാപുരം എളമ്പയിൽ ചുഴലിക്കാറ്റ്;  വ്യാപക നാശനഷടങ്ങൾ, വീടുകളുടെ മേൽക്കൂര തകർന്നു

> **Lead Summary:** **കോഴിക്കോട് (നാദാപുരം) : **വളയം, ചെക്യാട് പഞ്ചായത്തുകളുടെ മലയോര മേഖലയായ കാലിക്കൊളുമ്പ് എളമ്പയിൽ ചുഴലിക്കാറ്റ് ആഞ്ഞ് വീശി. വ്യാപക നാശനഷടങ്ങൾ. എളമ്പയിൽ ചന്ദ്രൻ്റെ വീടിന് മുകളിൽ മരങ്ങൾ വീണു .

## Article Content

**കോഴിക്കോട് (നാദാപുരം) : **വളയം, ചെക്യാട് പഞ്ചായത്തുകളുടെ മലയോര മേഖലയായ കാലിക്കൊളുമ്പ് എളമ്പയിൽ ചുഴലിക്കാറ്റ് ആഞ്ഞ് വീശി. വ്യാപക നാശനഷടങ്ങൾ. എളമ്പയിൽ ചന്ദ്രൻ്റെ വീടിന് മുകളിൽ മരങ്ങൾ വീണു .

എളമ്പയിൽ. വി.പി. ബാബുവിൻ്റെ വീടിൻ്റെ മേൽകുര കാറ്റിൽ പാറിപ്പോയി കല്ലുകൾ നടുത്തളത്തിൽ വീണു. കുട്ടികൾ ഉൾപ്പെടെ നേരത്തെ ഭക്ഷണം കഴിഞ്ഞ് കിടന്നതിനാൽ അപകടം ഒഴിവായി.

എളമ്പയിൽ ദാമോധരൻ്റെ വീട്ടിലും മരങ്ങൾ കടപുഴകി വീണു. എളമ്പയിൽ സുഭാഷിൻ്റെ റബ്ബർ മരങ്ങൾ പൊട്ടി വൈദ്യുതി ലൈനിൽ വീണു . ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണ് ചുഴലി കാറ്റ് വീശിയത്. കൃഷി നാശങ്ങൾ തിട്ടപ്പെടുത്തിയിട്ടില്ല. തൽസമയം നാട്ടുകാർ റോഡിലെ മരങ്ങൾ മുറിച്ച് മാറ്റി ഗതാഗതം സുഖമമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371076/tornado-hits-elambay-nadapuram-widespread-damage-reported-with-house-roofs-destroyed)