---
title: "കോഴിക്കോട് കുറ്റ്യാടിയിൽ വീട്ടിൽ അതിക്രമിച്ചു കയറി അജ്ഞാതൻ; മുൻസിഫ് കോടതി ജീവനക്കാരിയുടെ പരാതിയിൽ പോലീസ് അന്വേഷണം"
english_title: "Complaint filed regarding an unidentified person trespassing into a young woman's house in Nadapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371048/complaint-filed-regarding-an-unidentified-person-trespassing-into-a-young-womans-house-in-nadapuram-"
published_at: "2026-07-07T20:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47499bb16fd_POLICE.jpg"
keywords: ["Latest News", "Complaint", "Trespassing Case", "Kozhikode"]
---

# കോഴിക്കോട് കുറ്റ്യാടിയിൽ വീട്ടിൽ അതിക്രമിച്ചു കയറി അജ്ഞാതൻ; മുൻസിഫ് കോടതി ജീവനക്കാരിയുടെ പരാതിയിൽ പോലീസ് അന്വേഷണം

> **Lead Summary:** **കോഴിക്കോട്: **കുറ്റ്യാടി നിട്ടൂരിൽ യുവതിയുടെ വീട്ടിൽ അജ്ഞാതൻ അതിക്രമിച്ചു കടന്നതായി പരാതി. നാദാപുരം മുൻസിഫ് കോടതിയിലെ പ്രോസസ് സർവ്വന്റായ നിട്ടൂർ മഠത്തിൽ പി.ടി. ജയകലയാണ് പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.

## Article Content

**കോഴിക്കോട്: **കുറ്റ്യാടി നിട്ടൂരിൽ യുവതിയുടെ വീട്ടിൽ അജ്ഞാതൻ അതിക്രമിച്ചു കടന്നതായി പരാതി. നാദാപുരം മുൻസിഫ് കോടതിയിലെ പ്രോസസ് സർവ്വന്റായ നിട്ടൂർ മഠത്തിൽ പി.ടി. ജയകലയാണ് പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.

രാവിലെ ഓഫീസിലേക്ക് പോകാനായി ജയകല ഒരുങ്ങുന്നതിനിടയിലാണ് അജ്ഞാതൻ വീടിനകത്തേക്ക് അതിക്രമിച്ചു കടന്നത്. തുടർന്ന് ഇയാൾ ജയകലയുണ്ടായിരുന്ന മുറിയുടെ വാതിലിൽ ശക്തമായി മുട്ടുകയായിരുന്നു. ഭയന്നുപോയ യുവതി ഉച്ചത്തിൽ ബഹളം വെച്ചതോടെ പിടിയിലാകുമെന്ന് ഉറപ്പായ അജ്ഞാതൻ വീട്ടിൽ നിന്നും പുറത്തേക്ക് ഓടിമറയുകയായിരുന്നു.

അക്രമിയുടേതെന്ന് കരുതുന്ന ചെളിയിൽ പുതഞ്ഞ ചെരിപ്പിന്റെ പാടുകൾ വീടിന്റെ കോലായിൽ വ്യക്തമായി ദൃശ്യമായിരുന്നു. വിവരമറിഞ്ഞ്  പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കിയതായും പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ജനവാസമേഖലയിൽ പകൽസമയത്ത് ഉണ്ടായ ഈ അതിക്രമം പ്രദേശവാസികളിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371048/complaint-filed-regarding-an-unidentified-person-trespassing-into-a-young-womans-house-in-nadapuram-)