---
title: "ചോരക്കളിയിലായി അയൽവാസികൾ തമ്മിലുള്ള വഴക്ക്; ഡൽഹിയിൽ ഒരാൾ കുത്തേറ്റ് മരിച്ചു, ഒരാൾക്ക് പരിക്ക്, മൂന്ന് പ്രതികൾ അറസ്റ്റിൽ"
english_title: "One person was stabbed to death in a clash between two families in Delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371042/one-person-was-stabbed-to-death-in-a-clash-between-two-families-in-delhi"
published_at: "2026-07-07T19:42:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0de392d5424_stabbed.jpg"
keywords: ["Latest News", "Crime News", "Stabbed", "Murder"]
---

# ചോരക്കളിയിലായി അയൽവാസികൾ തമ്മിലുള്ള വഴക്ക്; ഡൽഹിയിൽ ഒരാൾ കുത്തേറ്റ് മരിച്ചു, ഒരാൾക്ക് പരിക്ക്, മൂന്ന് പ്രതികൾ അറസ്റ്റിൽ

> **Lead Summary:** **ന്യൂഡൽഹി : **ഡൽഹിയിലെ മംഗോൾപുരി പ്രദേശത്ത് രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

## Article Content

**ന്യൂഡൽഹി : **ഡൽഹിയിലെ മംഗോൾപുരി പ്രദേശത്ത് രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മംഗോൾപുരി സ്വദേശിയായ മഹേഷ് ആണ് മരിച്ചതെന്നും മുകേഷ് (35 എന്ന വ്യക്തിക്കാണ് പരിക്കേറ്റതെന്നും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി 9.37 ഓടെയാണ് സംഭവം.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും, മഹേഷിനെ കുടുംബം സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. അവിടെ വെച്ച് മരിച്ചതായി സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു.

മഹേഷിന്റെ പുറകിലാണ് കുത്തേറ്റത്. ഇടതു തുടയിൽ കുത്തേറ്റ മുകേഷിനെയും അതേ ആശുപത്രിയിൽ തന്നെയാണ് പ്രവേശിപ്പിച്ചത്. മംഗോൾപുരിയിൽ അടുത്തടുത്തായി താമസിക്കുന്ന രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ദീർഘകാല തർക്കമാണ് അക്രമത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

നിരന്തരമായുള്ള വഴക്ക് കഴിഞ്ഞ വർഷം രണ്ട് കുടുംബങ്ങൾക്കുമെതിരെ നാല് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച നടന്ന സംഭവവുമായി ബന്ധപ്പെട്ട് രാജ് പാർക്ക് പൊലീസ് സ്റ്റേഷനിൽ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രധാന പ്രതികളായ പ്രിൻസ് എന്ന അരുൺ, ഭരത്, ഒരു പ്രായപൂർത്തിയാകാത്തയാൾ എന്നിവരെ അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ ഉൾപ്പെട്ട എല്ലാവരെയും കണ്ടെത്താൻ ഒന്നിലധികം സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ദൃക്‌സാക്ഷികളുടെയും കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തുന്നുണ്ടെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371042/one-person-was-stabbed-to-death-in-a-clash-between-two-families-in-delhi)