---
title: "കള്ളാടി ദുരന്തം: സംഭവത്തിൽ വീഴ്ചയുണ്ടെങ്കിൽ സർക്കാർ നടപടിയെടുക്കണമെന്ന് സുരേഷ് ഗോപി; വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി"
english_title: "Suresh Gopi on the Kalladi tragedy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370998/suresh-gopi-on-the-kalladi-tragedy"
published_at: "2026-07-07T15:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4cd076e63d6_iuyt.jpg"
keywords: ["Latest News", "Wayanad", "Kalladi Landslide", "Suresh Gopi"]
---

# കള്ളാടി ദുരന്തം: സംഭവത്തിൽ വീഴ്ചയുണ്ടെങ്കിൽ സർക്കാർ നടപടിയെടുക്കണമെന്ന് സുരേഷ് ഗോപി; വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി

> **Lead Summary:** **മലപ്പുറം: [**[ ]വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ ഏറെ വേദനിപ്പിക്കുന്ന സംഭവമാണെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

## Article Content

**മലപ്പുറം: [**[ ]വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ ഏറെ വേദനിപ്പിക്കുന്ന സംഭവമാണെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

തുരങ്കപാത നിർമാണത്തിനായി അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കം ചെയ്യണമെന്ന് നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് പാലിക്കാൻ അധികൃതർ തയ്യാറായില്ലെന്നും, ഈ വീഴ്ചയാണ് വലിയ അപകടത്തിന് കാരണമായതെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ഇത്തരം നിർമാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും, വീഴ്ച വരുത്തിയവർക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് അതിഥി തൊഴിലാളികളാണ് ദാരുണമായി മരിച്ചത്. അപകടത്തിൽ ഒരു വീടും സമീപത്തെ പള്ളിയും പൂർണമായും തകർന്നിട്ടുണ്ട്. മണ്ണിനടിയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് വ്യക്തമല്ലാത്ത സാഹചര്യത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370998/suresh-gopi-on-the-kalladi-tragedy)