---
title: "കേതൻ അഗർവാളിന്റെ മരണം: വിവാഹനിശ്ചയത്തിന് പിന്നാലെ സിയ രഹസ്യവിവാഹം ചെയ്തെന്ന് സൂചന; അന്വേഷണം ശക്തമാക്കി പോലീസ് "
english_title: "The death of Ketan Agarwal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370993/the-death-of-ketan-agarwal"
published_at: "2026-07-07T15:28:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4cce26acda2_fdsgfvc.jpg"
keywords: ["Latest News", "Ketan Agarwal Murder", "Siya had a secret marriage"]
---

# കേതൻ അഗർവാളിന്റെ മരണം: വിവാഹനിശ്ചയത്തിന് പിന്നാലെ സിയ രഹസ്യവിവാഹം ചെയ്തെന്ന് സൂചന; അന്വേഷണം ശക്തമാക്കി പോലീസ് 

> **Lead Summary:** **പുണെ: [**വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതക കേസിൽ നിർണ്ണായക വഴിത്തിരിവ്. കേതനുമായുള്ള വിവാഹനിശ്ചയത്തിന് ശേഷം, പ്രതി സിയ ഗോയൽ തന്റെ കാമുകൻ ചേതൻ ചൗധരിയുമായി രഹസ്യവിവാഹം നടത്തിയതായി വിവരം. നവംബറിൽ കേതനുമായി വിവാഹം നിശ്ചയിച്ചിരിക്കെ, നാലുമാസം മുമ്പ് ഇരുവരും വിവാഹിതരായെന്നാണ് പോലീസ് സംശയിക്കുന്നത്.

## Article Content

**പുണെ: [**വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതക കേസിൽ നിർണ്ണായക വഴിത്തിരിവ്. കേതനുമായുള്ള വിവാഹനിശ്ചയത്തിന് ശേഷം, പ്രതി സിയ ഗോയൽ തന്റെ കാമുകൻ ചേതൻ ചൗധരിയുമായി രഹസ്യവിവാഹം നടത്തിയതായി വിവരം. നവംബറിൽ കേതനുമായി വിവാഹം നിശ്ചയിച്ചിരിക്കെ, നാലുമാസം മുമ്പ് ഇരുവരും വിവാഹിതരായെന്നാണ് പോലീസ് സംശയിക്കുന്നത്.

വിവാഹനിശ്ചയത്തിന് ശേഷം സിയയും കാമുകനും പ്രാദേശിക രജിസ്ട്രാർ ഓഫീസിൽ വെച്ച് രഹസ്യമായി വിവാഹം ചെയ്തോ എന്നാണ് പോലീസ് ഇപ്പോൾ പരിശോധിക്കുന്നത്. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമുള്ള വിവാഹ സർട്ടിഫിക്കറ്റ് ലഭ്യമാണോ എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ഈ വിവരം സ്ഥിരീകരിക്കപ്പെട്ടാൽ കേതനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയ്ക്ക് പിന്നിലെ യഥാർത്ഥ കാരണങ്ങൾ വ്യക്തമാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. കേസുമായി ബന്ധപ്പെട്ട് ചേതന്റെ ബാങ്ക് രേഖകളും സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. കൂടാതെ, വിവാഹത്തിന് സാക്ഷികളായ സിയയുടെ കോളേജ് സുഹൃത്തുക്കളെയും നിരീക്ഷിക്കുന്നുണ്ട്.

സൈബർ സെല്ലിന്റെ സഹായത്തോടെ സിയയുടെയും ചേതന്റെയും ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ നിന്ന് ഡിലീറ്റ് ചെയ്ത ചിത്രങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും തുടരുന്നു. ഉദയ്പുരിൽ നടക്കേണ്ടിയിരുന്ന ഡെസ്റ്റിനേഷൻ വെഡിങ്ങിനായി സിയയുടെ രേഖകൾ ചേതന്റെ കുടുംബം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് പ്രതികൾ കൊലപാതകം വേഗത്തിലാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ജൂൺ 18-ന് പുണെ ലോഹഗഡ് കോട്ടയിൽ വെച്ചാണ് കേതൻ അഗർവാൾ കൊല്ലപ്പെട്ടത്. നിലവിൽ സിയയും ചേതനും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370993/the-death-of-ketan-agarwal)