---
title: "സ്ത്രീകൾക്ക് സൗജന്യയാത്ര, കണ്ടക്ടർക്കോ കനത്ത തിരക്കിൽ ഡോർ തുറന്നുള്ള വീഴ്ച! പാലക്കാട് പ്രിയദര്‍ശിനി ബസില്‍ നിന്നും വീണ് കണ്ടക്ടര്‍ക്ക് പരിക്ക്"
english_title: "Conductor injured after falling from Priyadarshini bus in Palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370990/conductor-injured-after-falling-from-priyadarshini-bus-in-palakkad"
published_at: "2026-07-07T15:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4ccbdca20ca_SDFRGDFB.jpg"
keywords: ["Latest news", "Priyadarshini bus", "Conductor", "Palakkad", "KSRTC"]
---

# സ്ത്രീകൾക്ക് സൗജന്യയാത്ര, കണ്ടക്ടർക്കോ കനത്ത തിരക്കിൽ ഡോർ തുറന്നുള്ള വീഴ്ച! പാലക്കാട് പ്രിയദര്‍ശിനി ബസില്‍ നിന്നും വീണ് കണ്ടക്ടര്‍ക്ക് പരിക്ക്

> **Lead Summary:** പാലക്കാട്: **[**കെഎസ്ആർടിസി പ്രിയദർശനി ബസിൽ നിന്ന് യാത്രാമധ്യേ പുറത്തേക്ക് തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്ക്. ആലത്തൂർ വാനൂർ സ്വദേശി മുഹമ്മദിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.

## Article Content

പാലക്കാട്: **[**കെഎസ്ആർടിസി പ്രിയദർശനി ബസിൽ നിന്ന് യാത്രാമധ്യേ പുറത്തേക്ക് തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്ക്. ആലത്തൂർ വാനൂർ സ്വദേശി മുഹമ്മദിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.

ഒറ്റപ്പാലത്ത് നിന്നും വടക്കഞ്ചേരി വഴി പാണ്ടാംകോടേക്ക് സർവീസ് നടത്തുന്ന ബസിലാണ് അപകടമുണ്ടായത്. ബസ് ആയക്കാട് മന്നത്ത് എത്തിയപ്പോൾ പെട്ടെന്ന് ഡോർ തുറന്ന് മുഹമ്മദ് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

സംഭവസമയത്ത് ബസിൽ 130-ലധികം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. കനത്ത തിരക്ക് മൂലം ആയക്കാട് സ്റ്റോപ്പിൽ ബസ് നിർത്തിയിരുന്നില്ല. ഈ സ്റ്റോപ്പിൽ നിന്നും ഇരുപത് അടിയോളം മാറിയാണ് കണ്ടക്ടർ വീണത്. പരിക്കേറ്റ മുഹമ്മദിനെ ഉടൻ തന്നെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിന് തൊട്ടുമുൻപുള്ള പുളിങ്കുട്ടം സ്റ്റോപ്പിൽ വെച്ച് മുഹമ്മദ് മുൻവശത്തെ ഡോറിലൂടെ ഇറങ്ങി, പുറകുവശത്തെ ഡോറിലൂടെ തിരികെ കയറി വാതിൽ അടച്ചതായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. ബസിലെ അമിത തിരക്ക് കാരണം ഡോർ അബദ്ധത്തിൽ തുറന്നുപോയതാകാം കണ്ടക്ടർ താഴെ വീഴാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370990/conductor-injured-after-falling-from-priyadarshini-bus-in-palakkad)