---
title: "അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക മോഷ്ടിച്ചു; കാമുകിക്ക് ഐഫോണും സഹോദരന് ആഡംബര വിവാഹവും നൽകി "
english_title: "Donations from devotees in Ayodhya were stolen."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370988/donations-from-devotees-in-ayodhya-were-stolen"
published_at: "2026-07-07T15:04:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4ccc7b8ac37_uyhgfdiuyt.jpg"
keywords: ["Latest News", "Ayodhya Ram Mandir", "Stole the offering money"]
---

# അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക മോഷ്ടിച്ചു; കാമുകിക്ക് ഐഫോണും സഹോദരന് ആഡംബര വിവാഹവും നൽകി 

> **Lead Summary:** ** ലഖ്‌നൗ: [ **അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണം മോഷ്ടിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. ക്ഷേത്രത്തിലെ പണം കവർന്ന ജീവനക്കാരിൽ ഒരാളായ അവിനാഷ് ശുക്ലയാണ് പണം എങ്ങനെയൊക്കെ ചിലവാക്കിയെന്ന് പോലീസിനോട് സമ്മതിച്ചത്.

## Article Content

** ലഖ്‌നൗ: [ **അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണം മോഷ്ടിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. ക്ഷേത്രത്തിലെ പണം കവർന്ന ജീവനക്കാരിൽ ഒരാളായ അവിനാഷ് ശുക്ലയാണ് പണം എങ്ങനെയൊക്കെ ചിലവാക്കിയെന്ന് പോലീസിനോട് സമ്മതിച്ചത്.

അവിനാഷ് മാത്രം ഏകദേശം 20 ലക്ഷം രൂപയാണ് ക്ഷേത്രത്തിൽ നിന്ന് തട്ടിയെടുത്തത്. താൻ കവർന്ന തുകയിൽ 19 ലക്ഷം രൂപയും ആഡംബരങ്ങൾക്കായി ചിലവാക്കിയതായി പ്രതി മൊഴി നൽകി. സഹോദരന്റെ വിവാഹം ആഡംബരമായി നടത്തുന്നതിനായി 6 ലക്ഷം രൂപയും, മറ്റൊരു സഹോദരന് 5 മുതൽ 6 ലക്ഷം രൂപ വരെയും നൽകി.

കൂടാതെ, തന്റെ കാമുകിക്ക് സമ്മാനമായി ഒരു ഐഫോൺ വാങ്ങി നൽകുകയും, യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2.5 ലക്ഷം രൂപ അയച്ചു നൽകുകയും ചെയ്തു. രാമക്ഷേത്രത്തിലെ എട്ട് കൗണ്ടിങ് സ്റ്റാഫുകൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ തുക മോഷ്ടിച്ചത് അവിനാഷ് ശുക്ലയാണെന്ന് പോലീസ് കണ്ടെത്തി. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ കേന്ദ്രീകരിച്ച് പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370988/donations-from-devotees-in-ayodhya-were-stolen)