---
title: "രാവിലെ പാമ്പിൻകുഞ്ഞിനെ തല്ലിക്കൊന്നു, രാത്രി ഉറക്കത്തിൽ 12കാരനെ തേടിയെത്തി ആറടി നീളമുള്ള മൂർഖൻ; ഒടുവിൽ ദാരുണാന്ത്യം "
english_title: "12-year-old boy who killed baby snake in the morning dies from snake bite in his sleep at night"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370986/12-year-old-boy-who-killed-baby-snake-in-the-morning-dies-from-snake-bite-in-his-sleep-at-night"
published_at: "2026-07-07T14:59:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d1ebf30836_COBRA.jpg"
keywords: ["Latest news", "Snake", "Death", "Snake bite"]
---

# രാവിലെ പാമ്പിൻകുഞ്ഞിനെ തല്ലിക്കൊന്നു, രാത്രി ഉറക്കത്തിൽ 12കാരനെ തേടിയെത്തി ആറടി നീളമുള്ള മൂർഖൻ; ഒടുവിൽ ദാരുണാന്ത്യം 

> **Lead Summary:** ബാഗ്പത്: **[**രാവിലെ പാമ്പിൻകുഞ്ഞിനെ തല്ലിക്കൊന്ന 12കാരൻ രാത്രി ഉറക്കത്തിൽ പാമ്പ് കടിയേറ്റു മരിച്ചു. ഉത്തർ പ്രദേശിലെ ബാഗ്പത് കാൻഷിറാം കോളനിയിലെ അയാൻ ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

## Article Content

ബാഗ്പത്: **[**രാവിലെ പാമ്പിൻകുഞ്ഞിനെ തല്ലിക്കൊന്ന 12കാരൻ രാത്രി ഉറക്കത്തിൽ പാമ്പ് കടിയേറ്റു മരിച്ചു. ഉത്തർ പ്രദേശിലെ ബാഗ്പത് കാൻഷിറാം കോളനിയിലെ അയാൻ ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

കുട്ടിയുടെ മരണത്തിന് പിന്നാലെയുള്ള ചില അപൂർവ്വ യാദൃച്ഛികതകൾ ഗ്രാമവാസികളെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.വ്യാഴാഴ്ച രാവിലെ സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെയാണ് അയാൻ ഒരു പാമ്പിൻകുഞ്ഞിനെ വടികൊണ്ട് അടിച്ചു കൊന്നത്. തുടർന്ന് ഇതിനെ അടുത്തുള്ള കരിമ്പിൻ പാടത്തേക്ക് വലിച്ചെറിയുകയും ചെയ്തു.

എന്നാൽ അന്ന് രാത്രി വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അയാനെ പാമ്പ് കടിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ടെത്തിയ അമ്മ നസ്രീൻ, കട്ടിലിന് സമീപം കണ്ട ആറടിയോളം നീളമുള്ള മൂർഖൻ പാമ്പിനെ തല്ലിക്കൊന്നു. ഉടൻ തന്നെ അയാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൃത്യം രണ്ടു വർഷം മുൻപ് അയാന്റെ അച്ഛൻ മരിച്ചതും ഇതേപോലെ ഒരു വ്യാഴാഴ്ച രാത്രിയിലുണ്ടായ പാമ്പ് കടിയിലായിരുന്നു. അച്ഛന്റെ മരണത്തിന് പിന്നാലെ മകനും സമാനമായ രീതിയിൽ വ്യാഴാഴ്ച രാത്രി തന്നെ പാമ്പ് കടിയേറ്റ് മരിച്ചതോടെ കടുത്ത ഞെട്ടലിലും ആശങ്കയിലുമാണ് ഈ കുടുംബവും നാട്ടുകാരും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370986/12-year-old-boy-who-killed-baby-snake-in-the-morning-dies-from-snake-bite-in-his-sleep-at-night)