---
title: "അസാധ്യം സാധ്യമാക്കി; കുഞ്ഞുധ്രുവാന് പുതുജീവൻ നൽകാൻ 16 കോടി രൂപ സമാഹരിച്ച് കേരളം"
english_title: "₹16 crore raised for baby Dhruvan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370980/16-crore-raised-for-baby-dhruvan"
published_at: "2026-07-07T14:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4cc4249e1f1_uytrfds.jpg"
keywords: ["Latest News", "Ernakulam", "16 crore raised", "baby Dhruvan Campaign"]
---

# അസാധ്യം സാധ്യമാക്കി; കുഞ്ഞുധ്രുവാന് പുതുജീവൻ നൽകാൻ 16 കോടി രൂപ സമാഹരിച്ച് കേരളം

> **Lead Summary:** **കൂത്താട്ടുകുളം: [ **സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ്വ രോഗത്തെ തോൽപ്പിക്കാൻ ഒരു നാട് ഒന്നടങ്കം കൈകോർത്തപ്പോൾ കുഞ്ഞുധ്രുവാന് ലഭിച്ചത് പുതുജീവൻ. ചികിത്സയ്ക്കായി ആവശ്യമായിരുന്ന 16 കോടി രൂപയും സമാഹരിക്കാനായ വിവരം കുടുംബം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

## Article Content

**കൂത്താട്ടുകുളം: [ **സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ്വ രോഗത്തെ തോൽപ്പിക്കാൻ ഒരു നാട് ഒന്നടങ്കം കൈകോർത്തപ്പോൾ കുഞ്ഞുധ്രുവാന് ലഭിച്ചത് പുതുജീവൻ. ചികിത്സയ്ക്കായി ആവശ്യമായിരുന്ന 16 കോടി രൂപയും സമാഹരിക്കാനായ വിവരം കുടുംബം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

> 'സേവ് ബേബി ധ്രുവാൻ' എന്ന പേരിൽ നടത്തിയ ക്യാമ്പയിനിലൂടെയാണ് അസാധ്യമെന്ന് കരുതിയ ഈ തുക ചുരുങ്ങിയ സമയം കൊണ്ട് കണ്ടെത്താനായത്. "നിങ്ങൾ നൽകിയത് വെറും പണമല്ല, ഞങ്ങളുടെ മകന് ഒരു ജീവിതം കൂടിയാണ്.

> ഉറക്കമില്ലാത്ത രാത്രികളിൽ ഞങ്ങൾക്കായി പ്രാർഥിച്ച ഓരോരുത്തരോടും നന്ദി പറയാൻ വാക്കുകളില്ല," കുടുംബം ഇൻസ്റ്റഗ്രാം കുറിപ്പിൽ വ്യക്തമാക്കി. കേരളത്തിന്റെ ഒത്തൊരുമയുടെയും മനുഷ്യത്വത്തിന്റെയും വലിയൊരു വിജയഗാഥയാണിത്.

ഒറ്റമാസം പ്രായമുള്ളപ്പോഴാണ് ധ്രുവാന് ഈ രോഗാവസ്ഥ തിരിച്ചറിഞ്ഞത്. കാലുകൾക്ക് ചലനശേഷി കുറഞ്ഞതോടെ നടത്തിയ വിദഗ്ധ പരിശോധനയിലാണ് സ്പൈനൽ മസ്കുലർ അട്രോഫി സ്ഥിരീകരിച്ചത്.

ജനിതകവൈകല്യം മൂലം പേശികൾക്കും ഞരമ്പുകൾക്കും ബലക്ഷയം സംഭവിക്കുന്ന ഈ രോഗത്തിന് ജീൻ തെറാപ്പി മാത്രമാണ് ഏക പോംവഴി. പതിനായിരം കുഞ്ഞുങ്ങളിൽ ഒരാൾക്ക് മാത്രം കണ്ടുവരുന്ന ഈ രോഗാവസ്ഥയിൽ നിന്നും ധ്രുവാൻ ഇനി ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിവരും എന്ന പ്രതീക്ഷയിലാണ് കുടുംബവും നാടും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370980/16-crore-raised-for-baby-dhruvan)