---
title: "മരണം മൂന്നായി; വയനാട് കള്ളാടി മണ്ണിടിച്ചലിൽ മൂന്നുപേർക്ക് ദാരുണാന്ത്യം"
english_title: "Three people meet a tragic end in a landslide at the Kalladi tunnel construction site"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370962/three-people-meet-a-tragic-end-in-a-landslide-at-the-kalladi-tunnel-construction-site"
published_at: "2026-07-07T13:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4cb854a8f1c_landslide.jpg"
keywords: ["Latest News", "Kalladi Landslide", "Wayanad Tunnel Road", "Death"]
---

# മരണം മൂന്നായി; വയനാട് കള്ളാടി മണ്ണിടിച്ചലിൽ മൂന്നുപേർക്ക് ദാരുണാന്ത്യം

> **Lead Summary:** **വയനാട്: **കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിലിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. പ്രദേശത്ത് ഇന്ന് ഇന്നലെ മുതൽ കനത്ത മഴയാണ് പെയ്തത്.

## Article Content

**വയനാട്: **കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിലിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. പ്രദേശത്ത് ഇന്ന് ഇന്നലെ മുതൽ കനത്ത മഴയാണ് പെയ്തത്.

അൽപ്പ സമയം മുമ്പാണ് പ്രദേശത്ത് മണ്ണിടിഞ്ഞത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിൽ തൊഴിലാളികളാണ് അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ മനുഷ്യനിർമിതമാണെന്നും മണ്ണ് കൂട്ടിയിട്ട് കൊണ്ട് ഉണ്ടായ അപകടമാണെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞിരുന്നു. അപകടം വിഷമിപ്പിക്കുന്നു. അപകട സ്ഥലത്ത് കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് എന്നും മന്ത്രി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370962/three-people-meet-a-tragic-end-in-a-landslide-at-the-kalladi-tunnel-construction-site)