---
title: "കൊച്ചിയിലെ തട്ടുകടയ്ക്കരികിൽ കണ്ടെത്തിയ ആ പത്തുദിവസക്കാരൻ ഇനി ‘കിയാൻ’; കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു"
english_title: "Child Welfare Committee takes in 10-day-old baby boy found abandoned on roadside"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370885/Child-Welfare-Committee-takes-in-10-day-old-baby-boy-found-abandoned-on-roadside"
published_at: "2026-07-07T09:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4c81a03b045_sdvsxd.jpg"
keywords: ["Latest news", "Child Welfare Committee", "10-day-old baby boy", "Thattukada", "Roadside"]
---

# കൊച്ചിയിലെ തട്ടുകടയ്ക്കരികിൽ കണ്ടെത്തിയ ആ പത്തുദിവസക്കാരൻ ഇനി ‘കിയാൻ’; കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

> **Lead Summary:** കൊച്ചി: **[**കൊച്ചി കുണ്ടന്നൂരിൽ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പത്ത് ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. അരൂർ-ഇടപ്പള്ളി ദേശീയപാതയിൽ ഫോറം മാളിന് സമീപമുള്ള ഒരു തട്ടുകടയ്ക്ക് അടുത്താണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.പൂർണ്ണ ആരോഗ്യവാനായ കുഞ്ഞിന് 'കിയാൻ' എന്നാണ് പേരിട്ടിരിക്കുന്നത്.

## Article Content

കൊച്ചി: **[**കൊച്ചി കുണ്ടന്നൂരിൽ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പത്ത് ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. അരൂർ-ഇടപ്പള്ളി ദേശീയപാതയിൽ ഫോറം മാളിന് സമീപമുള്ള ഒരു തട്ടുകടയ്ക്ക് അടുത്താണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.പൂർണ്ണ ആരോഗ്യവാനായ കുഞ്ഞിന് 'കിയാൻ' എന്നാണ് പേരിട്ടിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചത്. ഇതിന് പിന്നാലെ കുഞ്ഞിന്റെ അമ്മയുടെ സുഹൃത്ത് തന്നെ സംഭവം പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു.

എറണാകുളത്ത് നിന്ന് വീട്ടിലേക്ക് മടങ്ങും വഴി ചായ കുടിക്കാൻ കയറിയപ്പോൾ കുഞ്ഞിന്റെ കരച്ചിൽ കേട്ടെന്നും പരിശോധിച്ചപ്പോൾ തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെന്നുമാണ് ഇയാൾ പോലീസ് കൺട്രോൾ റൂമിൽ പറഞ്ഞത്. എന്നാൽ, സംശയം തോന്നിയ പോലീസ് യുവാവിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് നാടകീയമായ വിവരങ്ങൾ പുറത്തുവന്നത്.

തുടർന്ന് കുഞ്ഞിന്റെ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക ബുദ്ധിമുട്ടും ആരോഗ്യപ്രശ്നങ്ങളും കാരണമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു. സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

കണ്ടെത്തിയ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ പൊക്കിൾക്കൊടിയിലുണ്ടായിരുന്ന ചെറിയ അണുബാധ ചികിത്സിച്ച് ഭേദമാക്കിയെന്നും ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370885/Child-Welfare-Committee-takes-in-10-day-old-baby-boy-found-abandoned-on-roadside)