---
title: "കോളേജിലേക്കുള്ള യാത്രയ്ക്കിടെ ദാരുണാന്ത്യം; കാറിനെ മറികടക്കാൻ ശ്രമിച്ച വിദ്യാർഥി ലോറിക്ക് അടിയിൽപ്പെട്ട് മരിച്ചു"
english_title: "Tragic end for college student in kochi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370872/tragic-end-for-college-student-in-kochi"
published_at: "2026-07-07T09:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4c77da27809_1.jpg"
keywords: ["Latest News", "Kolanjeri", "Accident", "Death"]
---

# കോളേജിലേക്കുള്ള യാത്രയ്ക്കിടെ ദാരുണാന്ത്യം; കാറിനെ മറികടക്കാൻ ശ്രമിച്ച വിദ്യാർഥി ലോറിക്ക് അടിയിൽപ്പെട്ട് മരിച്ചു

> **Lead Summary:** **കോലഞ്ചേരി:[ **കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലെ കടമറ്റം പെരുവംമൂഴിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. വരിക്കോലി മുത്തൂറ്റ് എൻജിനിയറിങ് കോളേജിലെ അവസാന വർഷ മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർഥിയായ എസ് രാഹുൽ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 7.30-ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.

## Article Content

**കോലഞ്ചേരി:[ **കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലെ കടമറ്റം പെരുവംമൂഴിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. വരിക്കോലി മുത്തൂറ്റ് എൻജിനിയറിങ് കോളേജിലെ അവസാന വർഷ മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർഥിയായ എസ് രാഹുൽ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 7.30-ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.

കോളേജിലേക്ക് സുഹൃത്തായ ജൂലിയൻ ജോസഫിനൊപ്പം (21) സ്കൂട്ടറിൽ പോവുകയായിരുന്ന രാഹുൽ, മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ഇടിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയും, തൊട്ടുപിന്നാലെ എത്തിയ ലോറിക്ക് അടിയിൽ രാഹുൽ പെടുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ഉടൻ തന്നെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂട്ടറിലുണ്ടായിരുന്ന ജൂലിയൻ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽ മരിച്ച രാഹുലിന്റെ സംസ്കാരച്ചടങ്ങുകൾ ഇതിനകം നടന്നു. കെഎസ്ആർടിസി ഉദ്യോഗസ്ഥനായ സുനീപ്, സിനി എന്നിവരാണ് മാതാപിതാക്കൾ. ക്ഷേത്രയാണ് രാഹുലിന്റെ സഹോദരി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370872/tragic-end-for-college-student-in-kochi)