---
title: "എലിക്ക് വേണ്ടത്രേ ; തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി"
english_title: "Bloodstained towel missing in Thalassery Fasal murder case found"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370871/bloodstained-towel-missing-in-thalassery-fasal-murder-case-found"
published_at: "2026-07-07T09:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4c77aa13b1b_thdfgyh.jpg"
keywords: ["Latest news", "Thalassery Fasal murder case", "Bloodstained towel", "Missing", "Rat"]
---

# എലിക്ക് വേണ്ടത്രേ ; തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

> **Lead Summary:** കൊച്ചി: **[** ഏറെ വിവാദങ്ങൾക്കും ദുരൂഹതകൾക്കുമൊടുവിൽ തലശ്ശേരി ഫസൽ വധക്കേസിലെ നിർണ്ണായക തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി. എറണാകുളം സിജെഎം കോടതിയുടെ കസ്റ്റഡിയിൽ നിന്ന് കാണാതായ തൂവാല അവിടെ നിന്ന് തന്നെയാണ് തിരികെ കണ്ടെത്തിയത്. തൊണ്ടിമുതൽ കാണാതായ സംഭവത്തിൽ കൊച്ചി സിബിഐ കോടതി റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് ഈ കണ്ടെത്തൽ.

## Article Content

കൊച്ചി: **[** ഏറെ വിവാദങ്ങൾക്കും ദുരൂഹതകൾക്കുമൊടുവിൽ തലശ്ശേരി ഫസൽ വധക്കേസിലെ നിർണ്ണായക തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി. എറണാകുളം സിജെഎം കോടതിയുടെ കസ്റ്റഡിയിൽ നിന്ന് കാണാതായ തൂവാല അവിടെ നിന്ന് തന്നെയാണ് തിരികെ കണ്ടെത്തിയത്. തൊണ്ടിമുതൽ കാണാതായ സംഭവത്തിൽ കൊച്ചി സിബിഐ കോടതി റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് ഈ കണ്ടെത്തൽ.

കഴിഞ്ഞ മെയ് 12-ന് കേസ് പരിഗണിക്കുന്നതിനിടെ സിബിഐ ആവശ്യപ്പെട്ടതനുസരിച്ച് സിജെഎം കോടതിയിൽ സൂക്ഷിച്ചിരുന്ന സീൽ ചെയ്ത കവർ പ്രത്യേക സിബിഐ കോടതിയിൽ എത്തിച്ചിരുന്നു. എന്നാൽ ഈ കവർ തുറന്നപ്പോഴാണ് തൂവാല കാണാനില്ലെന്ന കാര്യം വ്യക്തമായത്. കവറിന് മുകളിൽ 'തൂവാല കാണുന്നില്ല, എലി കൊണ്ടുപോയി' എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ടായിരുന്നു. കേസ് അട്ടിമറിക്കാൻ വേണ്ടി ആസൂത്രിതമായി തൊണ്ടിമുതൽ മാറ്റിയതാണെന്നായിരുന്നു സിബിഐയുടെ ആരോപണം.

ഫസൽ വധക്കേസിലെ ഏറ്റവും നിർണ്ണായക തെളിവുകളിലൊന്നാണ് ഈ രക്തം പുരണ്ട തൂവാല. ധർമ്മടം-അണ്ടല്ലൂർ ഭാഗത്തെ ആർഎസ്എസ് പ്രവർത്തകരുടെ വീടിനടുത്തുള്ള വഴിയിൽ നിന്നാണ് ഈ തൂവാല പോലീസിന് ലഭിക്കുന്നത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആർഎസ്എസ് പ്രവർത്തകരുടെ മേൽ കെട്ടിവെക്കാൻ വേണ്ടി പ്രതികൾ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ തൂവാലയെന്നാണ് സിബിഐ കണ്ടെത്തൽ.

2006 ഒക്ടോബർ 22-നാണ് എൻഡിഎഫ് പ്രവർത്തകനായ മുഹമ്മദ് ഫസൽ കൊല്ലപ്പെടുന്നത്. സിപിഐഎം പ്രവർത്തകനായിരുന്ന ഫസൽ പാർട്ടി വിട്ട് എൻഡിഎഫിൽ ചേർന്നതിന്റെ പകയിലാണ് കൊലപാതകം നടന്നതെന്നാണ് കേസ്. കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ, കൊടി സുനി എന്നിവരുൾപ്പെടെ എട്ട് പേരാണ് കേസിലെ പ്രതികൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370871/bloodstained-towel-missing-in-thalassery-fasal-murder-case-found)