---
title: "തട്ടുകട സ്റ്റൈലിൽ നല്ല എരിവുള്ള ബീഫ് കൊണ്ടാട്ടം വീട്ടിൽ തയ്യാറാക്കാം"
english_title: "Beef Kondattam Recipe, Malabar Beef Recipes, Thattukada Style Beef Fry, Easy Beef Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370811/beef-kondattam-recipe-malabar-beef-recipes-thattukada-style-beef-fry-easy-beef-recipe"
published_at: "2026-07-06T16:48:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b9088e3486_beef_kondottom.jpg"
keywords: ["Cookery", "Beef Kondattam Recipe", "Easy Beef Recipe", "Thattukada Style Beef Fry"]
---

# തട്ടുകട സ്റ്റൈലിൽ നല്ല എരിവുള്ള ബീഫ് കൊണ്ടാട്ടം വീട്ടിൽ തയ്യാറാക്കാം

> **Lead Summary:** **[**ബീഫ് പ്രേമികൾക്ക് ചോറിനൊപ്പവും പൊറോട്ടയ്ക്കൊപ്പവും കഴിക്കാൻ പറ്റിയ, നല്ല മൊരിഞ്ഞതും മസാല പിടിച്ചതുമായ ഒരു വിഭവമാണ് ബീഫ് കൊണ്ടാട്ടം. മലബാർ വശങ്ങളിൽ ഏറെ പ്രശസ്തമായ ഈ വിഭവം വീട്ടിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം:

## Article Content

**[**ബീഫ് പ്രേമികൾക്ക് ചോറിനൊപ്പവും പൊറോട്ടയ്ക്കൊപ്പവും കഴിക്കാൻ പറ്റിയ, നല്ല മൊരിഞ്ഞതും മസാല പിടിച്ചതുമായ ഒരു വിഭവമാണ് ബീഫ് കൊണ്ടാട്ടം. മലബാർ വശങ്ങളിൽ ഏറെ പ്രശസ്തമായ ഈ വിഭവം വീട്ടിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം:

**ആവശ്യമായ ചേരുവകൾ:**

**ബീഫ് വേവിച്ചെടുക്കാൻ:**

ബീഫ് – 1/2 കിലോ (ചെറിയ കഷണങ്ങളാക്കിയത്)

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ

കുരുമുളകുപൊടി – 1 ടീസ്പൂൺ

ഗരം മസാല – 1/2 ടീസ്പൂൺ

വിനാഗിരി  – 1 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

**ഫ്രൈ ചെയ്യാനും സോസ് തയ്യാറാക്കാനും:**

കോൺഫ്ലോർ - 2 ടേബിൾ സ്പൂൺ

വറ്റൽമുളക് ചതച്ചത് – 1.5 ടേബിൾ സ്പൂൺ

ചെറിയ ഉള്ളി – 10-12 എണ്ണം (ചെറുതായി അരിഞ്ഞത്)

വെളുത്തുള്ളി – 5 അല്ലി (പൊടിയായി അരിഞ്ഞത്)

ഇഞ്ചി – ഒരു ചെറിയ കഷണം (പൊടിയായി അരിഞ്ഞത്)

പച്ചമുളക് – 2 എണ്ണം (നീളത്തിൽ കീറിയത്)

കറിവേപ്പില – 2 തണ്ട്

ടൊമാറ്റോ സോസ് – 2 ടേബിൾ സ്പൂൺ

റെഡ് ചിലി സോസ് – 1 ടേബിൾ സ്പൂൺ

സോയ സോസ് – 1 ടീസ്പൂൺ

വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

**തയ്യാറാക്കുന്ന വിധം**

ആദ്യം കഴുകി വൃത്തിയാക്കിയ ബീഫിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഗരം മസാല, വിനാഗിരി, ആവശ്യത്തിന് ഉപ്പ് എന്നിവ നന്നായി പുരട്ടി പ്രഷർ കുക്കറിലിട്ട് വെള്ളം ചേർക്കാതെ 4-5 വിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക.

ബീഫ് വെന്തതിനു ശേഷം അതിൽ വെള്ളം ബാക്കിയുണ്ടെങ്കിൽ കുക്കർ തുറന്നു വെച്ച് വറ്റിച്ച ശേഷം കോൺഫ്ലോർ ചേർത്ത് നന്നായി ഇളക്കി, ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി നല്ലതുപോലെ മൊരിഞ്ഞു വരുന്നത് വരെ വറുത്തു കോരി മാറ്റിവെക്കണം.

തുടർന്ന് മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി പൊടിയായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഉള്ളി മൂത്തു വരുമ്പോൾ തീ കുറച്ചതിനു ശേഷം ടൊമാറ്റോ സോസ്, ചിലി സോസ്, സോയ സോസ്, വറ്റൽമുളക് ചതച്ചത് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കണം.

അവസാനമായി ഈ സോസ് കൂട്ടിലേക്ക് വറുത്തു വെച്ചിരിക്കുന്ന ബീഫ് കഷണങ്ങൾ കൂടി ചേർത്ത് ഉയർന്ന തീയിൽ 2 മിനിറ്റ് നന്നായി ഇളക്കി മസാല പിടിപ്പിച്ചാൽ സ്വാദിഷ്ടവും എരിവുള്ളതുമായ ബീഫ് കൊണ്ടാട്ടം തയ്യാർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370811/beef-kondattam-recipe-malabar-beef-recipes-thattukada-style-beef-fry-easy-beef-recipe)