---
title: "ഡൽഹിയിൽ ഡോക്ടറെ ഡ്യൂട്ടി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പും ഡയറിയും കണ്ടെടുത്തു"
english_title: "Doctor found dead in duty room in Delhi."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370801/doctor-found-dead-in-duty-room-in-delhi"
published_at: "2026-07-06T16:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688597db2c81d_DEADBODY.jpg"
keywords: ["Latest News", "Delhi", "Suicide note and diary", "Doctor Found Dead"]
---

# ഡൽഹിയിൽ ഡോക്ടറെ ഡ്യൂട്ടി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പും ഡയറിയും കണ്ടെടുത്തു

> **Lead Summary:** **ഡൽഹി: [** അരുണ ആസഫ് അലി ആശുപത്രിയിലെ സീനിയർ റെസിഡന്റ് ഡോക്ടറെ ഡ്യൂട്ടി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അനസ്തീഷ്യ വിഭാഗം ഡോക്ടറായ സിമർപ്രീത് സിങ് ആനന്ദ് ആണ് ജീവനൊടുക്കിയത്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പും ഡയറിയും കണ്ടെടുത്തിട്ടുണ്ട്. ലുധിയാന സ്വദേശിയായ ഡോ. സിമർപ്രീത് മൂന്നു വർഷമായി ഇതേ ആശുപത്രിയിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

## Article Content

**ഡൽഹി: [** അരുണ ആസഫ് അലി ആശുപത്രിയിലെ സീനിയർ റെസിഡന്റ് ഡോക്ടറെ ഡ്യൂട്ടി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അനസ്തീഷ്യ വിഭാഗം ഡോക്ടറായ സിമർപ്രീത് സിങ് ആനന്ദ് ആണ് ജീവനൊടുക്കിയത്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പും ഡയറിയും കണ്ടെടുത്തിട്ടുണ്ട്. ലുധിയാന സ്വദേശിയായ ഡോ. സിമർപ്രീത് മൂന്നു വർഷമായി ഇതേ ആശുപത്രിയിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

ഞായറാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് രാവിലെ ഡ്യൂട്ടി മുറി തുറക്കാത്തതിനെത്തുടർന്ന് സഹപ്രവർത്തകർ വാതിൽ ബലമായി തുറന്നപ്പോഴാണ് ഡോക്ടറെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടറുടെ കൈയിൽ കാനുല ഘടിപ്പിച്ച നിലയിലായിരുന്നു. ശനിയാഴ്ച രാത്രി ഇദ്ദേഹം ടെക്‌നീഷ്യനോട് നിർദ്ദേശിച്ചതനുസരിച്ച് കാനുല ഇട്ടിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

മുറിയിൽ നിന്ന് സിറിഞ്ചുകളും ഒഴിഞ്ഞ മരുന്ന് കുപ്പികളും പൊലീസ് കണ്ടെടുത്തു. ആത്മഹത്യാക്കുറിപ്പിൽ സഹപ്രവർത്തകയായ ഡോക്ടർ ആകാംക്ഷ ചൗധരിയുമായുള്ള ബന്ധത്തെക്കുറിച്ച് പരാമർശമുണ്ട്. വ്യത്യസ്ത ജാതിയിൽപ്പെട്ടവരായതിനാൽ കുടുംബങ്ങൾ ഈ ബന്ധത്തെ എതിർത്തിരുന്നുവെന്നും ഇത് മാനസിക വിഷമത്തിന് കാരണമായിരുന്നുവെന്നും പൊലീസ് സൂചിപ്പിക്കുന്നു.

സിവിൽ ലൈൻസ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370801/doctor-found-dead-in-duty-room-in-delhi)