---
title: "അമ്പൂരി അപകടം: മരിച്ച ഋതുവേദയുടെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; സംഭവം കുഞ്ഞിൻ്റെ പോസ്റ്റുമോർട്ടം നടക്കുന്നതിനിടെ "
english_title: "the mother of rithuveda who died in the amboori accident attempted suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370787/the-mother-of-rithuveda-who-died-in-the-amboori-accident-attempted-suicide"
published_at: "2026-07-06T15:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b7e929f385_AMBOORI_ACCIDENT.jpg"
keywords: ["Latest News", "AmbooriAccident", "Attempted Suicide", "Kerala Police", "Thiruvananthapuram"]
---

# അമ്പൂരി അപകടം: മരിച്ച ഋതുവേദയുടെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; സംഭവം കുഞ്ഞിൻ്റെ പോസ്റ്റുമോർട്ടം നടക്കുന്നതിനിടെ 

> **Lead Summary:** തിരുവനന്തപുരം: അമ്പൂരിയിൽ മൂന്നു വയസ്സുകാരി വാഹനം കയറി മരിച്ച സംഭവത്തിന് പിന്നാലെ കുഞ്ഞിൻ്റെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു.‌‌ ആര്യങ്കോട് സ്വദേശി നിഷയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നിഷയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിൻ്റെ പോസ്റ്റുമോർട്ടം നടക്കുന്നതിനിടയാണ് ഇവർ ആത്മഹത്യക്ക് ശ്രമിച്ചത്.

## Article Content

തിരുവനന്തപുരം: അമ്പൂരിയിൽ മൂന്നു വയസ്സുകാരി വാഹനം കയറി മരിച്ച സംഭവത്തിന് പിന്നാലെ കുഞ്ഞിൻ്റെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു.‌‌ ആര്യങ്കോട് സ്വദേശി നിഷയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നിഷയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിൻ്റെ പോസ്റ്റുമോർട്ടം നടക്കുന്നതിനിടയാണ് ഇവർ ആത്മഹത്യക്ക് ശ്രമിച്ചത്.

ഇന്നലെ വൈകുന്നേരമാണ് വിനോദയാത്രക്കായി പോയ സംഘത്തിലെ മൂന്നു വയസ്സുകാരിയുടെ മുകളിലേക്ക് വാഹനം കയറി ഇറങ്ങിയത്. ടെമ്പോ ട്രാവലർ പാർക്ക് ചെയ്ത ശേഷം പാട്ടുവച്ച് ഡാൻസ് കളിക്കുന്നതിനിടെയാണ് ബ്രേക്ക് പോയ വാഹനം മൂന്നു വയസ്സുകാരി ഋതുവേദയുടെ മുകളിലൂടെ കയറി ഇറങ്ങിയത്. വാഹന അപകടത്തിന് കാരണം ഹാൻ്റ് ബ്രേക്കിൻ്റെ കേബിള്‍ പൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം.

***(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370787/the-mother-of-rithuveda-who-died-in-the-amboori-accident-attempted-suicide)