---
title: "നിയമപാലകൻ എല്ലാം മറന്നു...ക്രൂരത; പതിനാറുകാരിയെ പീഡിപ്പിച്ച പൊലീസുകാരൻ പിടിയിൽ"
english_title: "Policeman arrested for sexually assaulting a minor girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370774/policeman-arrested-for-sexually-assaulting-a-minor-girl"
published_at: "2026-07-06T14:52:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b74796642c_Policeman_arrested.jpg"
keywords: ["Latest News", "Sexually Assault", "Policeman Arrested", "Bengaluru"]
---

# നിയമപാലകൻ എല്ലാം മറന്നു...ക്രൂരത; പതിനാറുകാരിയെ പീഡിപ്പിച്ച പൊലീസുകാരൻ പിടിയിൽ

> **Lead Summary:** ബംഗളൂരു: 16കാരിയെ പീഡിപ്പിച്ചെന്ന കേസിൽ കർണാകയിൽ പൊലീസുകാരൻ പിടിയിൽ. ഉത്തര കന്നഡ ജില്ലയിലെ മാങ്കി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അഭിനന്ദൻ എസ് ആണ് അറസ്റ്റിലായത്. സംഭവത്തിൽ ഇയാൾക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു.

## Article Content

ബംഗളൂരു: 16കാരിയെ പീഡിപ്പിച്ചെന്ന കേസിൽ കർണാകയിൽ പൊലീസുകാരൻ പിടിയിൽ. ഉത്തര കന്നഡ ജില്ലയിലെ മാങ്കി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അഭിനന്ദൻ എസ് ആണ് അറസ്റ്റിലായത്. സംഭവത്തിൽ ഇയാൾക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു.

ശനിയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഉത്തര കന്നഡ ജില്ലയിലെ യെല്ലാപ്പൂർ സ്വദേശിനിയായ പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായത്. തുടർന്ന് പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഭിനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഭട്കൽ ടൗണിൽ സുരക്ഷാ ചുമതലയിൽ (ബന്ദോബസ്ത്) ആയിരുന്ന സമയത്താണ് അഭിനന്ദൻ പെൺകുട്ടിയുമായി പരിചയത്തിലായത്. തുടർന്ന് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ഇയാൾ, ഭട്കലിലെ ഒരു ഹോട്ടലിൽ വെച്ച് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപാണ് അഭിനന്ദൻ മാങ്കി പൊലീസ് സ്റ്റേഷനിൽ ചുമതലയേറ്റത്. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370774/policeman-arrested-for-sexually-assaulting-a-minor-girl)