---
title: "കാറിൽ നിന്ന് വലിച്ചിറക്കി ക്രൂരമർദനം; കാമുകിയെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു, യുവാവ് പിടിയിൽ"
english_title: "Young man arrested for hitting girlfriend on the head with a brick."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370773/young-man-arrested-for-hitting-girlfriend-on-the-head-with-a-brick"
published_at: "2026-07-06T14:52:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b743dc706e_RS.jpg"
keywords: ["Latest News", "Kanpur", "Young man arrested", "Hitting Girlfriend With Brick"]
---

# കാറിൽ നിന്ന് വലിച്ചിറക്കി ക്രൂരമർദനം; കാമുകിയെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു, യുവാവ് പിടിയിൽ

> **Lead Summary:** **കാൺപുർ: [**കാൺപൂരിൽ കാമുകിയെ കാറിൽ നിന്ന് വലിച്ചിറക്കി ഇഷ്ടിക കൊണ്ട് ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതി പിടിയിൽ. സ്വരൂപ് നഗർ സ്വദേശിയായ ദേവാശിഷ് നിഗം ആണ് പോലീസിന്റെ പിടിയിലായത്. ഐഐടി കാൺപൂരിലെ ജീവനക്കാരിയായ 38 വയസുകാരിയാണ് ആക്രമണത്തിനിരയായത്. ശനിയാഴ്ച വൈകുന്നേരം ബ്രഹ്‌മവർത്ത് ഘട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നത്.

## Article Content

**കാൺപുർ: [**കാൺപൂരിൽ കാമുകിയെ കാറിൽ നിന്ന് വലിച്ചിറക്കി ഇഷ്ടിക കൊണ്ട് ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതി പിടിയിൽ. സ്വരൂപ് നഗർ സ്വദേശിയായ ദേവാശിഷ് നിഗം ആണ് പോലീസിന്റെ പിടിയിലായത്. ഐഐടി കാൺപൂരിലെ ജീവനക്കാരിയായ 38 വയസുകാരിയാണ് ആക്രമണത്തിനിരയായത്. ശനിയാഴ്ച വൈകുന്നേരം ബ്രഹ്‌മവർത്ത് ഘട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നത്.

യാത്രയ്ക്കിടെ കാറിനുള്ളിൽ വെച്ച് ഇരുവരും തമ്മിൽ കടുത്ത വാക്കുതർക്കമുണ്ടായി. തുടർന്ന് മന്ദാനയ്ക്ക് സമീപം വെച്ച് പ്രതി കാർ നിർത്തുകയും, പുറത്തിറങ്ങി റോഡരികിൽ കിടന്ന ഇഷ്ടിക ഉപയോഗിച്ച് കാറിന്റെ ചില്ല് തകർക്കുകയുമായിരുന്നു.

ഉള്ളിൽ നിന്ന് ലോക്ക് ചെയ്ത കാർ തകർത്ത് യുവതിയെ പുറത്തേക്ക് വലിച്ചിഴച്ചിറക്കിയ പ്രതി, ഇവരുടെ തലയിലും ശരീരത്തിലും ഇഷ്ടിക കൊണ്ട് പലതവണ ആഞ്ഞടിച്ചു. യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരെയും പ്രതി ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. തന്റെ മാതാവ് വിരമിച്ച ഐഎഎസ് ഓഫീസറാണെന്ന് പറഞ്ഞായിരുന്നു ഇയാൾ പോലീസിനോട് തട്ടിക്കയറിയത്. സാരമായി പരിക്കേറ്റ യുവതി സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുടുംബത്തിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായും സമഗ്രമായ അന്വേഷണം നടക്കുകയാണെന്നും ഡിസിപി എസ്.എം. ഖാസിം അബിദി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370773/young-man-arrested-for-hitting-girlfriend-on-the-head-with-a-brick)