---
title: "മഴക്കെടുതിയിൽ മുങ്ങി മുംബൈ: വിവിധ അപകടങ്ങളിലായി 10 മരണം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു"
english_title: "Heavy rain in Mumbai; 10 dead."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370708/heavy-rain-in-mumbai-10-dead"
published_at: "2026-07-06T10:49:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b3b465f8f6_rain.jpg"
keywords: ["Latest News", "Mumbai", "Heavy Rain", "10 People dead"]
---

# മഴക്കെടുതിയിൽ മുങ്ങി മുംബൈ: വിവിധ അപകടങ്ങളിലായി 10 മരണം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

> **Lead Summary:** **മുംബൈ: [** മുംബൈയിൽ പെയ്ത കനത്ത മഴയിൽ 10 പേർ മരിച്ചു. ശക്തമായ മഴയെത്തുടർന്നുണ്ടായ വിവിധ അപകടങ്ങളിലായാണ് മരണങ്ങൾ സംഭവിച്ചത്. സാധാരണ ജനജീവിതത്തെ മഴ സാരമായി ബാധിച്ച സാഹചര്യത്തിൽ മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ദുരന്തവാർത്തകൾ റിപ്പോർട്ട് ചെയ്തത്.

## Article Content

**മുംബൈ: [** മുംബൈയിൽ പെയ്ത കനത്ത മഴയിൽ 10 പേർ മരിച്ചു. ശക്തമായ മഴയെത്തുടർന്നുണ്ടായ വിവിധ അപകടങ്ങളിലായാണ് മരണങ്ങൾ സംഭവിച്ചത്. സാധാരണ ജനജീവിതത്തെ മഴ സാരമായി ബാധിച്ച സാഹചര്യത്തിൽ മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ദുരന്തവാർത്തകൾ റിപ്പോർട്ട് ചെയ്തത്.

സാകീ നാകയിൽ മാൻഹോളിൽ വീണും, കുർളയിൽ മരം വീണും ഓരോരുത്തർ വീതം മരിച്ചു. ചേമ്പൂരിൽ സ്കൂൾ ബസിനു മുകളിലേക്ക് മരം വീണുണ്ടായ അപകടത്തിൽ 11 വയസ്സുകാരൻ ദാരുണമായി കൊല്ലപ്പെട്ടു.

ഖാർഘറിലെ പാണ്ഡവ്കഡ വെള്ളച്ചാട്ടത്തിൽ വിലക്ക് ലംഘിച്ച് ഇറങ്ങിയ രണ്ടു യുവാക്കൾ ഒഴുക്കിൽപ്പെട്ടതും മീര റോഡിൽ തെങ്ങ് വീണ് ഒരാൾ മരിച്ചതും കനത്ത നാശനഷ്ടങ്ങൾക്കാണ് കാരണമായത്. ലോഹഗഡ് കോട്ടയ്ക്ക് സമീപം മണ്ണിടിച്ചിലിൽ കുടുങ്ങിയ ഒരു കുടുംബത്തെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

റെയിൽ-റോഡ് ഗതാഗതത്തെയും മഴ പ്രതികൂലമായി ബാധിച്ചു. പുണെ-മുംബൈ എക്സ്പ്രസ് വേയും ദേശീയപാതയും മണ്ണിടിച്ചിലും വെള്ളക്കെട്ടും കാരണം അടച്ചു. മുംബൈ, പാൽഘ, റായ്ഗഡ്, പുണെ ജില്ലകളിൽ അതിശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370708/heavy-rain-in-mumbai-10-dead)