---
title: "'ട്രംപിനെ കൊല്ലുക, പ്രതികാരം മാത്രം'; ഖമനയിയുടെ സംസ്കാരച്ചടങ്ങിൽ അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ മുദ്രാവാക്യം"
english_title: "Slogans raised against the US and Israel at Khamenei's funeral."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370705/slogans-raised-against-the-us-and-israel-at-khameneis-funeral"
published_at: "2026-07-06T10:39:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b38f026c5e_YTRFS.jpg"
keywords: ["Latest News", "Tehran", "Khamenei's Funeral Ceremony", "Against America and Israel"]
---

# 'ട്രംപിനെ കൊല്ലുക, പ്രതികാരം മാത്രം'; ഖമനയിയുടെ സംസ്കാരച്ചടങ്ങിൽ അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ മുദ്രാവാക്യം

> **Lead Summary:** **ടെഹ്‌റാൻ: [ **ഇസ്രയേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമാധികാരി ആയത്തുള്ള അലി ഖമനയിയുടെ സംസ്കാരച്ചടങ്ങുകൾ കടുത്ത അമേരിക്കൻ വിരുദ്ധ മുദ്രാവാക്യങ്ങളാൽ മുഖരിതമായി. ടെഹ്‌റാനിലെ ഇമാം ഖൊമെയ്നി ഗ്രാൻഡ് മുസല്ലയിൽ നടന്ന പ്രാർത്ഥനയ്ക്കിടെ, തടിച്ചുകൂടിയ ആയിരക്കണക്കിന് ആളുകൾ ഡൊണാൾഡ് ട്രംപിനെതിരെ കടുത്ത പ്രതികാര നടപടികളാണ് ആവശ്യപ്പെട്ടത്.

## Article Content

**ടെഹ്‌റാൻ: [ **ഇസ്രയേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമാധികാരി ആയത്തുള്ള അലി ഖമനയിയുടെ സംസ്കാരച്ചടങ്ങുകൾ കടുത്ത അമേരിക്കൻ വിരുദ്ധ മുദ്രാവാക്യങ്ങളാൽ മുഖരിതമായി. ടെഹ്‌റാനിലെ ഇമാം ഖൊമെയ്നി ഗ്രാൻഡ് മുസല്ലയിൽ നടന്ന പ്രാർത്ഥനയ്ക്കിടെ, തടിച്ചുകൂടിയ ആയിരക്കണക്കിന് ആളുകൾ ഡൊണാൾഡ് ട്രംപിനെതിരെ കടുത്ത പ്രതികാര നടപടികളാണ് ആവശ്യപ്പെട്ടത്.

'അമേരിക്കയ്ക്ക് മരണം', 'ഇസ്രയേലിന് മരണം', 'ട്രംപിനെ കൊല്ലുക' തുടങ്ങിയ മുദ്രാവാക്യങ്ങൾ ചടങ്ങിനെത്തിയവർ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ട്രംപിനെ കൊലപ്പെടുത്തുന്നത് തങ്ങളുടെ കടമയാണെന്നും, അദ്ദേഹത്തെ എന്തിനാണ് ഇതുവരെ ജീവനോടെ നിലനിർത്തുന്നത് എന്നും പ്രസംഗകർ ചോദിച്ചു.

'ചർച്ചയോ കീഴടങ്ങലോ വേണ്ട, പ്രതികാരം മാത്രം മതി' എന്നതായിരുന്നു ചടങ്ങിലെ പ്രധാന ആഹ്വാനം. ഖമനയിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റ് നാല് അംഗങ്ങളുടെയും മരണത്തിൽ അതീവ ദുഃഖിതരായ ഇറാൻ ജനത, രാജ്യത്തിന്റെ പ്രതിരോധശേഷിയും സ്വാതന്ത്ര്യവും പ്രഖ്യാപിച്ചാണ് ചടങ്ങിൽ പങ്കെടുത്തത്.

സൈനിക-രാഷ്ട്രീയ മേഖലയിലെ ഉന്നത നേതാക്കളും അൽ-ഖുദ്സ് ഫോഴ്‌സ് കമാൻഡർ ഇസ്മായിൽ ഖാനി ഉൾപ്പെടെയുള്ള പ്രമുഖരും സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു. നിലവിൽ അമേരിക്കയുമായി വെടിനിർത്തൽ നിലനിൽക്കുന്നതിനാൽ സുരക്ഷാ ഭീഷണികൾ കുറവാണെന്ന വിലയിരുത്തലിലാണ് ഉന്നത നേതൃത്വം ചടങ്ങിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ടുകൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370705/slogans-raised-against-the-us-and-israel-at-khameneis-funeral)