---
title: "ചിത്രത്തിലെ വ്യക്തിയെ കണ്ടിട്ടുണ്ടോ? കെഎസ്ആർടിസി ബസിൽ യുവതിയോട് അതിക്രമം: പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കി പൊലീസ്"
english_title: "Lookout notice issued for the accused who behaved indecently towards a young woman on a KSRTC bus"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370663/lookout-notice-issued-for-the-accused-who-behaved-indecently-towards-a-young-woman-on-a-ksrtc-bus"
published_at: "2026-07-06T06:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b04b5498e6_lookout_notice.jpg"
keywords: ["Latest News", "Sexually Assult Case", "Thrissur", "KSRTC Bus", "Look Out Notice", "Kunnamkulam Police"]
---

# ചിത്രത്തിലെ വ്യക്തിയെ കണ്ടിട്ടുണ്ടോ? കെഎസ്ആർടിസി ബസിൽ യുവതിയോട് അതിക്രമം: പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കി പൊലീസ്

> **Lead Summary:** **തൃശൂർ: ** കെഎസ്ആര്‍ടിസി ബസില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്. തൃശൂര്‍ കുന്നംകുളം പൊലീസാണ് നോട്ടീസ് ഇറക്കിയിരിക്കുന്നത്.

## Article Content

**തൃശൂർ: ** കെഎസ്ആര്‍ടിസി ബസില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്. തൃശൂര്‍ കുന്നംകുളം പൊലീസാണ് നോട്ടീസ് ഇറക്കിയിരിക്കുന്നത്.

തൃശൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസിലാണ് യുവതി അതിക്രമത്തിന് ഇരയായത്. ജൂണ്‍ 29ന് വൈകുന്നേരമാണ് സംഭവം നടന്നത്. ഇയാള്‍ ഉപദ്രവിച്ചുടന്‍ യുവതി ബഹളം വച്ചുവെങ്കിലും ഇയാള്‍ ഉടനടി ബസില്‍ നിന്നിറങ്ങി മറ്റൊരു ബസിലേക്ക് കയറുകയായിരുന്നു.

ആ സമയത്തുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ടുപോകുന്നതിനിടെയാണ് പൊലീസ് പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്.

ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടാനായി 9497987134, 9497980543 എന്നീ രണ്ട് നമ്പരുകളും പൊലീസ് നല്‍കിയിട്ടുണ്ട്. വിവരം നല്‍കുന്നവരുടെ പേര് വിവരങ്ങളും ഐഡന്റിറ്റിയും രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370663/lookout-notice-issued-for-the-accused-who-behaved-indecently-towards-a-young-woman-on-a-ksrtc-bus)