---
title: "മമത ബാനര്‍ജി വീട്ടുതടങ്കലില്‍ എന്ന് തൃണമൂല്‍ കോണ്‍ഗ്രസ്; കൊല്‍ക്കത്തയിലെ വീടിന് മുന്നില്‍ സിആര്‍പിഎഫും പൊലീസും"
english_title: "Trinamool Congress claims Mamata Banerjee is under house arrest."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370662/trinamool-congress-claims-mamata-banerjee-is-under-house-arrest"
published_at: "2026-07-06T06:34:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4aff6349099_mamatha.jpg"
keywords: ["Latest News", "Trinamool Congress", "Mamata Banerjee"]
---

# മമത ബാനര്‍ജി വീട്ടുതടങ്കലില്‍ എന്ന് തൃണമൂല്‍ കോണ്‍ഗ്രസ്; കൊല്‍ക്കത്തയിലെ വീടിന് മുന്നില്‍ സിആര്‍പിഎഫും പൊലീസും

> **Lead Summary:** പശ്ചിമ ബംഗാള്‍ : പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വീട്ടുതടങ്കലില്‍ എന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. മമതയുടെ കൊല്‍ക്കത്തിയിലെ വീടിന് മുന്നില്‍ സിആര്‍പിഎഫും പൊലീസും നിലയുറപ്പിച്ചിരിക്കുകയാണ്.

## Article Content

പശ്ചിമ ബംഗാള്‍ : പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വീട്ടുതടങ്കലില്‍ എന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. മമതയുടെ കൊല്‍ക്കത്തിയിലെ വീടിന് മുന്നില്‍ സിആര്‍പിഎഫും പൊലീസും നിലയുറപ്പിച്ചിരിക്കുകയാണ്.

പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ വസതിക്ക് മുന്നിലും കേന്ദ്ര സേന എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മമത സൗത്ത് 24 പര്‍ഗാനയിലേക്ക് പോകുന്നത് തടയാന്‍ നീക്കം എന്ന് ടിഎംസി ആരോപിച്ചു. സൗത്ത് 24 പര്‍ഗാനയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട 12 കാരിയുടെ കുടുംബത്തെ മമത സന്ദര്‍ശിക്കും എന്ന് അറിയിച്ചിരുന്നു. 

തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡോള സെന്‍ ആണ് ആദ്യമായി ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ഇതില്‍ ബംഗാളിലെ സര്‍ക്കാരോ കേന്ദ്രമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ അനാവശ്യമായി രാഷ്ട്രീയം കളിച്ച് വിവാദമുണ്ടാക്കാനാണ് മമത ശ്രമിക്കുന്നതെന്നാണ് ബംഗാളിലെ ബിജെപി നേതൃത്വം പ്രതികരിച്ചിരിക്കുന്നത്.

എന്നാല്‍ മമതയെ വീട്ടുതടങ്കലിലാക്കാനുള്ള നീക്കം മുന്നോട്ടുകൊണ്ടുപോകുകയാണെങ്കില്‍ കേന്ദ്രസേന ടിഎംസി പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്നും ടിഎംസി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370662/trinamool-congress-claims-mamata-banerjee-is-under-house-arrest)