---
title: "കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; വടക്കൻ ജില്ലകളിൽ ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യത, മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് "
english_title: "India Meteorological Department has warned that extremely heavy rainfall is likely to continue in the northern districts of the state today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370658/india-meteorological-department-has-warned-that-extremely-heavy-rainfall-is-likely-to-continue-in-the-northern-districts-of-the-state-today"
published_at: "2026-07-06T05:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a311a955b9a4_Heavy_rain.jpg"
keywords: ["Latest News", "Kerala Rain Alert", "Kannur", "Kasargod", "Heavy Rain"]
---

# കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; വടക്കൻ ജില്ലകളിൽ ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യത, മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് 

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും, എറണാകുളം മുതൽ വയനാട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. മോശം കാലാവസ്ഥയും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

വരും ദിവസങ്ങളിലും മഴ ശക്തമായിരിക്കുമെന്നും നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370658/india-meteorological-department-has-warned-that-extremely-heavy-rainfall-is-likely-to-continue-in-the-northern-districts-of-the-state-today)