---
title: "പകര്‍ച്ചവ്യാധിയില്‍ പകച്ച് കേരളം; ഇന്ന് മൂന്നു മരണം, തൃശൂരിലും കോഴിക്കോട്ടും ഷിഗെല്ല സ്ഥിരീകരിച്ചു"
english_title: "Three deaths due to infectious diseases in the state today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370652/three-deaths-due-to-infectious-diseases-in-the-state-today"
published_at: "2026-07-05T22:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a9127e479b_epidemic.jpg"
keywords: ["Latest News", "Infectious Disease", "Epidemic", "Kerala"]
---

# പകര്‍ച്ചവ്യാധിയില്‍ പകച്ച് കേരളം; ഇന്ന് മൂന്നു മരണം, തൃശൂരിലും കോഴിക്കോട്ടും ഷിഗെല്ല സ്ഥിരീകരിച്ചു

> **Lead Summary:** **തിരുവനന്തപുരം **: സംസ്ഥാനത്ത് ഇന്ന് പകര്‍ച്ചവ്യാധികളില്‍ മൂന്ന് മരണം. എലിപ്പനി ബാധിച്ച ഒരാളും ഇന്‍ഫ്‌ളുവന്‍സ ബാധിച്ച രണ്ട് പേരുമാണ് മരിച്ചത്.

## Article Content

**തിരുവനന്തപുരം **: സംസ്ഥാനത്ത് ഇന്ന് പകര്‍ച്ചവ്യാധികളില്‍ മൂന്ന് മരണം. എലിപ്പനി ബാധിച്ച ഒരാളും ഇന്‍ഫ്‌ളുവന്‍സ ബാധിച്ച രണ്ട് പേരുമാണ് മരിച്ചത്.

ഇന്ന് സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. തൃശൂര്‍, കോഴിക്കോട് ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 87 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 4926 പേരാണ് ഇന്ന് പനി ബാധിച്ചു ചികിത്സ തേടിയത്. 9 പേര്‍ക്ക് എലിപ്പനിയും 14 പേര്‍ക്ക് മഞ്ഞപ്പിത്തവും ബാധിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370652/three-deaths-due-to-infectious-diseases-in-the-state-today)