---
title: "താമരശ്ശേരി ചുരത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം; നാല് പേർക്ക് ഗുരുതര പരിക്ക്"
english_title: "Four injured in collision between car and lorry at Adivaram, Thamarassery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370644/four-injured-in-collision-between-car-and-lorry-at-adivaram-thamarassery"
published_at: "2026-07-05T21:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a80ca98a8a_car.jpg"
keywords: ["Latest News", "Car Accident", "Thamarassery", "Kozhikode"]
---

# താമരശ്ശേരി ചുരത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം; നാല് പേർക്ക് ഗുരുതര പരിക്ക്

> **Lead Summary:** **കോഴിക്കോട് : **താമരശ്ശേരി അടിവാരത്ത് കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. കോഴിക്കോട് പുതിയറ സ്വദേശികളായ നിഖിൽ , ഷോബിൻ , ഒളവണ്ണ സ്വദേശി അബീഷ് , കോട്ടൂളി സ്വദേശി ബിജോയ് എന്നിവർക്കാണ് പരിക്കേറ്റത്.

## Article Content

**കോഴിക്കോട് : **താമരശ്ശേരി അടിവാരത്ത് കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. കോഴിക്കോട് പുതിയറ സ്വദേശികളായ നിഖിൽ , ഷോബിൻ , ഒളവണ്ണ സ്വദേശി അബീഷ് , കോട്ടൂളി സ്വദേശി ബിജോയ് എന്നിവർക്കാണ് പരിക്കേറ്റത്.

ചുരം ഇറങ്ങി വരികയായിരുന്ന കാറും എതിർദിശയിൽ പോകുകയായിരുന്ന ലോറിയും കൂട്ടിയിടിച്ചതാണ് അപകട കാരണം. ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370644/four-injured-in-collision-between-car-and-lorry-at-adivaram-thamarassery)