---
title: "ടിക്കറ്റ് ചോദിച്ച വനിതാ ടിടിഇയുടെ മുഖത്തടിച്ച് നിയമവിദ്യാർഥിനി; റെയിൽവേ ജീവനക്കാരും പെൺകുട്ടിയും തമ്മിൽ കൈയാങ്കളി, ഇരുവിഭാഗത്തിനുമെതിരെ കേസ്"
english_title: "LLB student assaults female TTE who asked for her ticket at Egmore Railway Station"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370637/llb-student-assaults-female-tte-who-asked-for-her-ticket-at-egmore-railway-station"
published_at: "2026-07-05T20:19:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a6f1b2651e_train.jpg"
keywords: ["Latest News", "LLB Student Assaults", "Egmore Railway Station", "TTE"]
---

# ടിക്കറ്റ് ചോദിച്ച വനിതാ ടിടിഇയുടെ മുഖത്തടിച്ച് നിയമവിദ്യാർഥിനി; റെയിൽവേ ജീവനക്കാരും പെൺകുട്ടിയും തമ്മിൽ കൈയാങ്കളി, ഇരുവിഭാഗത്തിനുമെതിരെ കേസ്

> **Lead Summary:** **ചെന്നൈ: **ടിക്കറ്റ് ചോദിച്ച വനിതാ ടിടിഇക്ക് എഗ്‌മൂർ റെയിൽവേ സ്റ്റേഷനിൽ എൽഎൽബി വിദ്യാർഥിനിയുടെ മർദ്ദനം. സ്റ്റേഷനിലെത്തിയ വിദ്യാർഥിനിയോട് ടിടിഇ ടിക്കറ്റ് ചോദിച്ചു.

## Article Content

**ചെന്നൈ: **ടിക്കറ്റ് ചോദിച്ച വനിതാ ടിടിഇക്ക് എഗ്‌മൂർ റെയിൽവേ സ്റ്റേഷനിൽ എൽഎൽബി വിദ്യാർഥിനിയുടെ മർദ്ദനം. സ്റ്റേഷനിലെത്തിയ വിദ്യാർഥിനിയോട് ടിടിഇ ടിക്കറ്റ് ചോദിച്ചു.

യാത്ര ചെയ്യാൻ വന്നതല്ലെന്നും ബന്ധുവിനെ കാണാൻ വന്നതാണെന്നും വിദ്യാർഥിനി പറഞ്ഞു. പ്ലാറ്റ്ഫോം ടിക്കറ്റും ഉണ്ടായിരുന്നില്ല. തുടർന്ന് ടിടിഇ വിദ്യാർഥിനിയെ ഓഫിസിലേക്കു കൂട്ടിക്കൊണ്ടുപോയി.

കാര്യങ്ങൾ ചോദിക്കുന്നതിനിെട ടിടിഇ തന്റെ ദൃശ്യങ്ങൾ പകർത്തിയതായി പെൺകുട്ടി ആരോപിച്ചു. ഫോൺ പിടിച്ചു വാങ്ങുന്നതിനിടെ വിദ്യാർഥിനി ടിടിഇയുടെ മുഖത്തടിച്ചു.

ടിടിഇ തിരിച്ചും മർദിച്ചു. ഇതിനിടെ സ്ഥലത്തെത്തിയ മറ്റൊരു ജീവനക്കാരിയും വിദ്യാർഥിനിയെ മർദിച്ചു. എഗ്‌മോർ പൊലീസ് സ്ഥലത്തെത്തി ഇരുവർക്കുമെതിരെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370637/llb-student-assaults-female-tte-who-asked-for-her-ticket-at-egmore-railway-station)