---
title: " വയനാട് മെഡിക്കൽ കോളേജിൽ ഉപകരണങ്ങൾ തുരുമ്പെടുക്കുന്നു; അഴിമതിയാരോപണത്തിൽ ആടിയുലഞ്ഞ് ആരോഗ്യവകുപ്പ്"
english_title: "Wayanad Medical College, investigation into medical equipment corruption, mobile mortuary unit controversy."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370623/wayanad-medical-college-investigation-into-medical-equipment-corruption-mobile-mortuary-unit-controversy"
published_at: "2026-07-05T16:43:00+05:30"
category: "Wayanad"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a4329d69bc_PPPPPPPPPP.jpg"
keywords: ["Latest News", "Wayanad Medical College", "Mobile Mortuary Unit Controversy", "Investigation Into Medical Equipment Corruption"]
---

#  വയനാട് മെഡിക്കൽ കോളേജിൽ ഉപകരണങ്ങൾ തുരുമ്പെടുക്കുന്നു; അഴിമതിയാരോപണത്തിൽ ആടിയുലഞ്ഞ് ആരോഗ്യവകുപ്പ്

> **Lead Summary:** **വയനാട്**:**[**വയനാട് മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ നശിച്ചു. ഗോഡൗണിൽ പെട്ടി പൊട്ടിക്കാത്ത നിലയിൽ കൂട്ടിയിട്ട ഉപകരണങ്ങൾ കണ്ടെത്തി.

## Article Content

**വയനാട്**:**[**വയനാട് മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ നശിച്ചു. ഗോഡൗണിൽ പെട്ടി പൊട്ടിക്കാത്ത നിലയിൽ കൂട്ടിയിട്ട ഉപകരണങ്ങൾ കണ്ടെത്തി.

ഉപയോ​ഗിക്കാതെ കൂട്ടിയിട്ടിരുന്നവയിൽ കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ നശിച്ച നിലയിലാണ് കണ്ടെത്തിയത്.

ആറ് മൊബൈൽ മോർച്ചറി യൂണിറ്റുകൾ ഉൾപ്പെടെ ​ഗോഡൗണിൽ കൂട്ടിയിട്ട നിലയിലായിരുന്നു. ഇതിൽ ഒരു യൂണിറ്റിന് ഏതാണ്ട് 20 ലക്ഷത്തിലധികം രൂപ വരുമെന്നാണ് കണക്കാക്കുന്നത്.

കഴിഞ്ഞ ദിവസം വയനാട്ടിൽ സന്ദർശം നടത്തിയ ആരോ​ഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ ഈ നിലയിൽ ഉപകരണങ്ങൾ കൂട്ടിയിട്ടത് നേരിൽ കണ്ട് ബോധ്യപ്പെട്ടിരുന്നു.

​ഗോഡൗണിൽ കൂട്ടിയിട്ടിരിക്കുന്ന ഉപകരണങ്ങളുടെ ദൃശ്യങ്ങൾ ലഭിച്ചതിന് പിന്നാലെയാണ് എൽഡിഎഫ് സർക്കാരിൻ്റെ കഴിഞ്ഞ പത്ത് വർഷ കാലത്ത് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിൽ അന്വേഷണം നടത്താൻ ആരോ​ഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ നിർദ്ദേശം നൽകി.

ആദ്യ പിണറായി സർക്കാരിൻ്റെയും രണ്ടാം പിണറായി സർക്കാരിൻ്റെയും കാലത്ത് വാങ്ങിയ ഉപകരണങ്ങളുമായി ബന്ധപ്പെട്ടുള്ള ഇടപാടുകളാണ് പരിശോധിക്കുന്നത്.

ആഭ്യന്തര ഓഡിറ്റ് നടത്താനാണ് ആരോ​ഗ്യമന്ത്രി നിർ‌ദ്ദേശം നൽകി. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രികളിൽ ഉപയോ​ഗിക്കാതെ കിടക്കുന്ന ഉപകരണങ്ങളുടെ കണക്കെടുക്കാനും നിർദ്ദേശം.

കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡ് മുഖേന വാങ്ങിയ ഉപകരണങ്ങളിലും പരിശോധന നടക്കും.

ആഭ്യന്തര ഓഡിറ്റ് റിപ്പോർട്ടിൽ ഏതെങ്കിലും രീതിയുള്ള ക്രമക്കേടുകൾ അല്ലെങ്കിൽ അഴിമതി കണ്ടെത്തിയാൽ അത് വിജിലൻസിന് കൈമാറാനാണ് ആരോ​ഗ്യമന്ത്രിയുടെ തീരുമാനം.

കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡ് മുഖേനയാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിലേയ്ക്ക് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നത്.

അതിൽ ഉൾപ്പെടെ വിശദമായ പരിശോധന നടക്കുമെന്നാണ് ലഭിക്കുന്ന വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370623/wayanad-medical-college-investigation-into-medical-equipment-corruption-mobile-mortuary-unit-controversy)