---
title: "തുടർച്ചയായ തോൽവികൾക്ക് പിന്നാലെ ഷാൻ മസൂദിന്റെ കസേര തെറിച്ചു; പാക് ടെസ്റ്റ് നായകനായി ബാബർ അസം തിരിച്ചെത്തുന്നു"
english_title: "Pakistan Test team removes Shan Masood from position"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370620/Pakistan-Test-team-removes-Shan-Masood-from-position"
published_at: "2026-07-05T16:15:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a3aaa4b352_sgsdetg.jpg"
keywords: ["Sports", "Pakistan Test team", "Shan Masood", "Babar Asam"]
---

# തുടർച്ചയായ തോൽവികൾക്ക് പിന്നാലെ ഷാൻ മസൂദിന്റെ കസേര തെറിച്ചു; പാക് ടെസ്റ്റ് നായകനായി ബാബർ അസം തിരിച്ചെത്തുന്നു

> **Lead Summary:** ലാഹോർ: **[**ബാബർ അസം വീണ്ടും പാകിസ്താൻ ടെസ്റ്റ് ടീമിന്റെ നായകനായി തിരിച്ചെത്തുന്നു. വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള പാക് ടീമിനെ പ്രഖ്യാപിക്കുന്നതിനിടെയാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ക്യാപ്റ്റൻസിയിലെ അഴിച്ചുപണി വ്യക്തമാക്കിയത്.

## Article Content

ലാഹോർ: **[**ബാബർ അസം വീണ്ടും പാകിസ്താൻ ടെസ്റ്റ് ടീമിന്റെ നായകനായി തിരിച്ചെത്തുന്നു. വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള പാക് ടീമിനെ പ്രഖ്യാപിക്കുന്നതിനിടെയാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ക്യാപ്റ്റൻസിയിലെ അഴിച്ചുപണി വ്യക്തമാക്കിയത്.

മോശം പ്രകടനങ്ങളെ തുടർന്ന് നിലവിലെ നായകൻ ഷാൻ മസൂദിനെ മാറ്റിയാണ് ബാബർ അസമിനെ വീണ്ടും ടെസ്റ്റ് ക്യാപ്റ്റനായി നിയമിച്ചത്.ഷാൻ മസൂദിന്റെ ക്യാപ്റ്റൻസിയിൽ കളിച്ച 16 ടെസ്റ്റ് മത്സരങ്ങളിൽ 12 എണ്ണത്തിലും പാകിസ്താൻ പരാജയപ്പെട്ടിരുന്നു.

ഒടുവിൽ സ്വന്തം മണ്ണിൽ ബംഗ്ലാദേശിനെതിരെ ഏറ്റുവാങ്ങേണ്ടി വന്ന ടെസ്റ്റ് പരമ്പര തോൽവി ഉൾപ്പെടെയാണ് മസൂദിന്റെ നായകസ്ഥാനം തെറിക്കാൻ കാരണമായത്. ടീമിന്റെ മോശം ഫോമിന് പരിഹാരമായാണ് പരിചയസമ്പന്നനായ ബാബറിനെ വീണ്ടും ടെസ്റ്റ് ക്രിക്കറ്റിന്റെ അമരത്തേക്ക് മാനേജ്‌മെന്റ് കൊണ്ടുവരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370620/Pakistan-Test-team-removes-Shan-Masood-from-position)