---
title: " മഴ മഴയേ ....: പരക്കെ മഴയ്ക്ക് സാധ്യത; കോഴിക്കോട്, വയനാട്, കണ്ണൂർ  ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്"
english_title: "Widespread rain likely in northern districts."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370599/widespread-rain-likely-in-northern-districts"
published_at: "2026-07-05T14:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a472f1f23726_RAIN.jpg"
keywords: ["Widespread", "Rain", "Rainalert"]
---

#  മഴ മഴയേ ....: പരക്കെ മഴയ്ക്ക് സാധ്യത; കോഴിക്കോട്, വയനാട്, കണ്ണൂർ  ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

> **Lead Summary:** **തിരുവനന്തപുരം: ** വടക്കൻ ജില്ലകളിൽ പരക്കെ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അല‍ർട്ട്.

## Article Content

**തിരുവനന്തപുരം: ** വടക്കൻ ജില്ലകളിൽ പരക്കെ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അല‍ർട്ട്.

കണ്ണൂരും കാസർകോടും നാളെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ചൊവ്വാഴ്ച കോഴിക്കോടും കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ടാണ്. വരുംദിവസങ്ങളിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത. 

 അതേസമയം അതിശക്തമായ മഴയിൽ മുംബൈ നഗരവും സമീപ പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീതിയിൽ. പലയിടങ്ങളിലും കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, കാലാവസ്ഥാ വകുപ്പ് ഞായറാഴ്ച മുംബൈയിൽ റെഡ് അലേർട് പ്രഖ്യാപിച്ചു.

വരും മണിക്കൂറുകളിലും അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അടിയന്തര സാഹചര്യങ്ങളിൽ അല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നഗരത്തിലെ പല പ്രദേശങ്ങളിലും 200 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370599/widespread-rain-likely-in-northern-districts)