---
title: "വിഷാദരോഗം അലട്ടി; കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മധ്യവയസ്ക ജീവനൊടുക്കി"
english_title: "Middle-aged woman jumps to death from building"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370589/middle-aged-woman-jumps-to-death-from-building"
published_at: "2026-07-05T13:51:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47a39f4ac97_SUICIDE.jpg"
keywords: ["Middle-aged woman", "building", "DEATH", "SUICIDE"]
---

# വിഷാദരോഗം അലട്ടി; കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മധ്യവയസ്ക ജീവനൊടുക്കി

> **Lead Summary:** **ന്യൂഡൽഹി: **നോയിഡയിൽ കെട്ടിടത്തിൽനിന്ന് മധ്യവയസ്ക താഴേക്ക് ചാടി മരിച്ചു. സിതു തൽവാർ എന്ന സ്ത്രീയാണ് മരിച്ചത്. നോയിഡയിലെ സെക്ടർ 18-ൽ മൾട്ടി ലെവൽ പാർക്കിങ് കെട്ടിടത്തിന്റെ രണ്ടാം നിലയിൽനിന്നാണ് ഇവർ ചാടിയത്. ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

## Article Content

**ന്യൂഡൽഹി: **നോയിഡയിൽ കെട്ടിടത്തിൽനിന്ന് മധ്യവയസ്ക താഴേക്ക് ചാടി മരിച്ചു. സിതു തൽവാർ എന്ന സ്ത്രീയാണ് മരിച്ചത്. നോയിഡയിലെ സെക്ടർ 18-ൽ മൾട്ടി ലെവൽ പാർക്കിങ് കെട്ടിടത്തിന്റെ രണ്ടാം നിലയിൽനിന്നാണ് ഇവർ ചാടിയത്. ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിൽ ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച ഇ-റിക്ഷ വാടകയ്ക്കെടുത്ത് സിതു തൽവാർ കെട്ടിടത്തിന്റെ പാർക്കിങ് കേന്ദ്രത്തിലെത്തി. തുടർന്ന് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് പോയ ഇവർ അവിടെനിന്ന് താഴേക്ക് ചാടുകയായിരുന്നു.

വിവരം ലഭിച്ച ഉടൻ പോലീസ് സ്ഥലത്തെത്തി. ഇവർ കഴിഞ്ഞ 20 വർഷമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി അയച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370589/middle-aged-woman-jumps-to-death-from-building)