---
title: "ആകർഷകമായ ഓഫറുകൾ നൽകി തട്ടിപ്പ്; വടകര വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ"
english_title: "Suspect arrested for defrauding housewives of lakhs in Vadakara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370588/suspect-arrested-for-defrauding-housewives-of-lakhs-in-vadakara"
published_at: "2026-07-05T13:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a1310934c5_sdgdsfg.jpg"
keywords: ["Latest news", "Vadakara", "Offer fraud", "Arrest"]
---

# ആകർഷകമായ ഓഫറുകൾ നൽകി തട്ടിപ്പ്; വടകര വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

> **Lead Summary:** കോഴിക്കോട് :**[ ** വടകര മാക്കൂരിൽ ആകർഷകമായ ഓഫറുകൾ നൽകി വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ . മലപ്പുറം കൊണ്ടോട്ടി സ്വദേശി മുസ്തഫയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റോയൽ ഫർണിച്ചർ എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ് .

## Article Content

കോഴിക്കോട് :**[ ** വടകര മാക്കൂരിൽ ആകർഷകമായ ഓഫറുകൾ നൽകി വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ . മലപ്പുറം കൊണ്ടോട്ടി സ്വദേശി മുസ്തഫയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റോയൽ ഫർണിച്ചർ എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ് .

വടകര മാക്കൂരിൽ റോയൽ ഫർണിച്ചർ കട തുടങ്ങിയ ശേഷം വടകര പ്രദേശത്തുള്ള വീടുകളിൽ കയറി വീട്ടമ്മമാരെയും സ്ത്രീകളെയും നേരിൽ കണ്ട് മാസം ആയിരം രൂപ വെച്ച് ഇരുപത് മാസം അടച്ചു കഴിഞ്ഞാൽ വിലക്കുറവിൽ ഫർണിച്ചറോ അല്ലെങ്കിൽ ഇലക്ട്രോണിക് ഉപരണങ്ങളോ വാങ്ങാമെന്ന വാഗ്‌ദാനങ്ങൾ നൽകി കൊണ്ടാണ് പണ പിരിവ് നടത്തിയത് .

നറുക്കടുപ്പിലൂടെ ഏതെങ്കിലും നറുക്കടുപ്പുകിട്ടി കഴിഞ്ഞാൽ പിന്നീട് പണം അടക്കണ്ട ആവിശ്യമില്ലെന്നും . നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ട ഫർണിച്ചറോ ഉപരണങ്ങളോ വാങ്ങാമെന്ന വാഗ്‌ദാനങ്ങളാണ് നൽകിയത് . എന്നാൽ നറുക്ക് അടിച്ചവർക്കും പണം അടിച്ചവർക്കും ഒന്നും കിട്ടിയില്ല. തുടർന്നാണ് നാട്ടുകാർ മാക്കൂരിലുള്ള കട തേടി വരുന്നത്.

എന്നാൽ അങ്ങെനെയൊരു കട പ്രവർത്തിക്കുന്നില്ലെന്നും ഇല്ലെന്നും കട പൂട്ടി കിടക്കുന്നത് നാട്ടുകാർ കണ്ടത് . നിരവധി പരാതികളാണ് പോലീസിന് ലഭിച്ചത്. സമാനമായ രീതിയിൽ മലപ്പുറം ഭാഗത്തും തട്ടിപ്പ് നടത്തിയെന്നാണ് പോലീസ് പറയുന്നത് .മറ്റാർക്കെങ്കിലും ഇതിൽ പങ്കുണ്ടോയെന്നും പോലീസ് അനേഷിച്ചു വരികയാണ്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370588/suspect-arrested-for-defrauding-housewives-of-lakhs-in-vadakara)