---
title: "ശ്വാസകോശത്തില്‍ വലയുടെ ഭാഗങ്ങള്‍ കുടുങ്ങി; കോഴിക്കോട് ബീച്ചില്‍ 200 കിലോയോളം ഭാരമുള്ള  ഡോള്‍ഫിന്‍ കരയ്ക്കടിഞ്ഞു"
english_title: "A dolphin washed ashore at Kozhikode Beach."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370585/a-dolphin-washed-ashore-at-kozhikode-beach"
published_at: "2026-07-05T13:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a10e3ddb83_dolfin.jpg"
keywords: ["Dolphin", "Kozhikode Beach", "Dolphinbody"]
---

# ശ്വാസകോശത്തില്‍ വലയുടെ ഭാഗങ്ങള്‍ കുടുങ്ങി; കോഴിക്കോട് ബീച്ചില്‍ 200 കിലോയോളം ഭാരമുള്ള  ഡോള്‍ഫിന്‍ കരയ്ക്കടിഞ്ഞു

> **Lead Summary:** **കോഴിക്കോട്: ** കോഴിക്കോട് സൗത്ത് ബീച്ചിൽ കോതിറോഡ് കണ്ണംപറമ്പ് പള്ളിക്ക് സമീപം ഭീമൻ ഡോൾഫിൻ ജഡം കരയ്ക്കടിഞ്ഞു. നാലടിയോളം നീളവും 200 കിലോയോളം ഭാരവുമുള്ള ഭീമന്‍ ഡോള്‍ഫിനാണ് കരക്കടിഞ്ഞത്.

## Article Content

**കോഴിക്കോട്: ** കോഴിക്കോട് സൗത്ത് ബീച്ചിൽ കോതിറോഡ് കണ്ണംപറമ്പ് പള്ളിക്ക് സമീപം ഭീമൻ ഡോൾഫിൻ ജഡം കരയ്ക്കടിഞ്ഞു. നാലടിയോളം നീളവും 200 കിലോയോളം ഭാരവുമുള്ള ഭീമന്‍ ഡോള്‍ഫിനാണ് കരക്കടിഞ്ഞത്.

 തുടര്‍ന്ന് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. കെ.എം സജിത് ലാലിന്‍റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. രണ്ട് കിലോയോളം തൂക്കം വരുന്ന പ്ലാസ്റ്റിക് വലയുടെ ഭാഗങ്ങളാണ് ഡോള്‍ഫിന്‍റെ ജഡത്തില്‍ നിന്ന് കണ്ടെത്തിയത്. ശ്വാസകോശത്തില്‍ വലയുടെ ഭാഗങ്ങള്‍ കുടുങ്ങിയത് മരണ കാരണമായതെന്നാണ് ലഭിക്കുന്ന വിവരം. കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍മാരായ ശശി, അബ്ദുല്‍ അസീസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ. രാഹുല്‍ എന്നിവര്‍ തുടര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370585/a-dolphin-washed-ashore-at-kozhikode-beach)