---
title: " കടബാധ്യത തീർക്കാൻ കണ്ടെത്തിയ വഴി കൊള്ളാം ....! ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി; സ്വർണവും പണവും കവർന്ന ശേഷം 55 കാരിയെ കിണറ്റിൽ തള്ളിയിട്ട യുവാവ് അറസ്റ്റിൽ"
english_title: "After looting gold and money, the thief pushed a 55-year-old woman into a well and fled."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370576/after-looting-gold-and-money-the-thief-pushed-a-55-year-old-woman-into-a-well-and-fled-"
published_at: "2026-07-05T12:37:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49ac8513462_police.jpg"
keywords: ["Karimnagar crime news", "Telangana robbery case", "Woman pushed into well Karimnagar", "Online gambling debt crime", "Lakshmi Karimnagar incident"]
---

#  കടബാധ്യത തീർക്കാൻ കണ്ടെത്തിയ വഴി കൊള്ളാം ....! ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി; സ്വർണവും പണവും കവർന്ന ശേഷം 55 കാരിയെ കിണറ്റിൽ തള്ളിയിട്ട യുവാവ് അറസ്റ്റിൽ

> **Lead Summary:** **ഹൈദരാബാദ് : **തെലങ്കാനയിലെ കരിംനഗർ ജില്ലയിൽ** **സ്വർണവും പണവും കൊള്ളയടിച്ച ശേഷം 55 കാരിയെ കിണറ്റിൽ തള്ളിയിട്ട് മോഷ്ടാവ് കടന്നുകളഞ്ഞു. ജൂലൈ ഒന്നിനായിരുന്നു സംഭവം. 21 മണിക്കൂറോളം കിണറ്റിൽ അകപ്പെട്ട സ്ത്രീയെ നിലവിളികേട്ട് എത്തിയവരാണ് രക്ഷിച്ചത്. കൂലിപ്പണി ചെയ്ത് ഉപജീവനം നടത്തുന്ന ലക്ഷ്മിയെയാണ് മോഷ്ടാവ് ആക്രമിച്ചത്.

## Article Content

**ഹൈദരാബാദ് : **തെലങ്കാനയിലെ കരിംനഗർ ജില്ലയിൽ** **സ്വർണവും പണവും കൊള്ളയടിച്ച ശേഷം 55 കാരിയെ കിണറ്റിൽ തള്ളിയിട്ട് മോഷ്ടാവ് കടന്നുകളഞ്ഞു. ജൂലൈ ഒന്നിനായിരുന്നു സംഭവം. 21 മണിക്കൂറോളം കിണറ്റിൽ അകപ്പെട്ട സ്ത്രീയെ നിലവിളികേട്ട് എത്തിയവരാണ് രക്ഷിച്ചത്. കൂലിപ്പണി ചെയ്ത് ഉപജീവനം നടത്തുന്ന ലക്ഷ്മിയെയാണ് മോഷ്ടാവ് ആക്രമിച്ചത്.

ഓൺലൈൻ ഇടപാടുകളിലൂടെ വലിയ സാമ്പത്തിക നഷ്ടം ഉണ്ടായ പ്രതിയാണ് സ്ത്രീയെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. തിരിച്ചറിയാതിരിക്കാനാണ് പ്രതി മോഷണത്തിനു ശേഷം സ്ത്രീയെ കിണറ്റിൽ തള്ളിയിട്ട് അപായപ്പെടുത്താൻ ശ്രമിച്ചത്.

ജോലി നൽകാമെന്ന് പറഞ്ഞാണ് അജ്ഞാതൻ കൃഷിയിടത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതെന്ന് ലക്ഷ്മി പൊലീസിനോടു പറഞ്ഞു. ഫാമിൽ ജോലി നൽകാമെന്നാണ് ഇയാൾ ലക്ഷ്മിയോടു പറഞ്ഞത്. തുടർന്ന് ബൈക്കിൽ ഗ്രാമത്തിലേക്ക് കൊണ്ടുപോയി.

ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ഭീഷണിപ്പെടുത്തി സ്വർണ്ണാഭരണങ്ങളും വെള്ളി പാദസരവും പണവും കവർന്നു. ശേഷം കൃഷി ആവശ്യത്തിനു വെള്ളമെടുക്കുന്ന വലിയ കിണറ്റിലേക്ക് തള്ളിയിട്ടു. കിണറിനുള്ളിലെ കയറിൽ പിടിച്ചാണ് ലക്ഷ്മി ജീവൻ രക്ഷിക്കാൻ ശ്രമിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട പ്രതി കയർ മുറിച്ച ശേഷം കടന്നുകളഞ്ഞു.

എന്നാൽ നീന്തൽ വശമുണ്ടായിരുന്ന ലക്ഷ്മി മറ്റൊരു കയർ കണ്ടെത്തി രാത്രി മുഴുവൻ പിടിച്ചുനിന്നു. നിലവിളി ശബ്ദം കേട്ട് എത്തിയവരാണ് സ്ത്രീയെ രക്ഷിച്ചത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ഫോൺ എന്നിവ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ദിനേശ് റെഡ്ഡി എന്നയാളാണ് അറസ്റ്റിലായത്. ഇയാൾക്ക് ഓൺലൈൻ വാതുവയ്പ്്, വായ്പാ ഇടപാടുകളിലൂടെ 4 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടെന്നും ഇത് നികത്താനാണ് മോഷണം നടത്തിയതെന്നും കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370576/after-looting-gold-and-money-the-thief-pushed-a-55-year-old-woman-into-a-well-and-fled-)