---
title: "'പ്രിയദർശിനി പദ്ധതി പൊല്ലാപ്പ്';  കോട്ടയത്ത് ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്"
english_title: "Private bus strike in Kottayam on Wednesday."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370574/private-bus-strike-in-kottayam-on-wednesday"
published_at: "2026-07-05T12:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a312093a7121_bus.jpg"
keywords: ["Private bus", "Private bus strike", "Bus strike in Kottayam", "Priyadarshini"]
---

# 'പ്രിയദർശിനി പദ്ധതി പൊല്ലാപ്പ്';  കോട്ടയത്ത് ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്

> **Lead Summary:** **കോട്ടയം: **കോട്ടയത്ത് ബുധനാഴ്ച സ്വകാര്യ ബസുകൾ പണിമുടക്കും. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പ്രിയദർശിനി പദ്ധതി വന്നതോടെ പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ സർക്കാർ സംരക്ഷിക്കണമെന്നാണ് ആവശ്യം.

## Article Content

**കോട്ടയം: **കോട്ടയത്ത് ബുധനാഴ്ച സ്വകാര്യ ബസുകൾ പണിമുടക്കും. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പ്രിയദർശിനി പദ്ധതി വന്നതോടെ പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ സർക്കാർ സംരക്ഷിക്കണമെന്നാണ് ആവശ്യം.

അതേസമയം കാസർകോട് ജില്ലയിലെ സ്വകാര്യ ബസുകൾ തിങ്കളാഴ്ച പണിമുടക്കും. കെഎസ്ആര്‍ടിസി പ്രിയദർശിനി സൗജന്യ യാത്ര തുടങ്ങിയതോടെ സ്വകാര്യ ബസുകൾ നഷ്ടത്തിലായ സാഹചര്യത്തിൽ ആണിത്. ബസുടമകളും തൊഴിലാളി സംഘടനകളും സമരത്തിൽ സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കാൻ സർക്കാരിന് മുന്നിൽ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ നിർദേശങ്ങൾ വെച്ചു.

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തുന്നതിനെതിരെ സ്വകാര്യ ബസുടമകൾ നേരത്തെ രംഗത്തെത്തിയിരുന്നു. കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിന്‍റെ പൂർണമായ തകർച്ചയ്ക്ക് വഴിതെളിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370574/private-bus-strike-in-kottayam-on-wednesday)