---
title: " മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ മരിച്ചയാൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു"
english_title: "Shigella confirmed in the person who died while undergoing treatment at Manjeri Medical College."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370562/shigella-confirmed-in-the-person-who-died-while-undergoing-treatment-at-manjeri-medical-college-"
published_at: "2026-07-05T11:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49f072ee43c_SHIGALLA.jpg"
keywords: ["Shigella", "Manjeri Medical College", "Shigalladeath"]
---

#  മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ മരിച്ചയാൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

> **Lead Summary:** **മലപ്പുറം: മ**ഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ മരിച്ചയാൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. പാലക്കാട് നെല്ലൂർപ്പുള്ളി പാറോലിൽ ഷൈജുവാണ് കഴിഞ്ഞ ബുധനാഴ്ച മരിച്ചത്. ഇദ്ദേഹത്തിനാണ് ഷിഗെല്ല സ്ഥിരീകരിച്ചിരിക്കുന്നത്. വയറിളക്കവും പനിയും

## Article Content

**മലപ്പുറം: മ**ഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ മരിച്ചയാൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. പാലക്കാട് നെല്ലൂർപ്പുള്ളി പാറോലിൽ ഷൈജുവാണ് കഴിഞ്ഞ ബുധനാഴ്ച മരിച്ചത്. ഇദ്ദേഹത്തിനാണ് ഷിഗെല്ല സ്ഥിരീകരിച്ചിരിക്കുന്നത്. വയറിളക്കവും പനിയും

അതേസമയം പത്തനംതിട്ട ജില്ലയിൽ ഷിഗെല്ല ബാധ സംബന്ധിച്ച ആശങ്കകൾ വർധിക്കുന്നു. ആറന്മുളയിൽ പത്തു വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ, ഷിഗെല്ലയ്ക്കു സമാനമായ രോഗലക്ഷണങ്ങളോടെ രണ്ടു കുട്ടികൾ കൂടി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗം ഷിഗെല്ല തന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി സാംപിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. പഴകിയ പൊറോട്ട കഴിച്ചതാണ് രോഗബാധയ്ക്ക് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്ന്, ജില്ലയിലെ ഹോട്ടലുകളിൽ വിപുലമായ പരിശോധനകൾ നടത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370562/shigella-confirmed-in-the-person-who-died-while-undergoing-treatment-at-manjeri-medical-college-)