---
title: "'തെരുവിൽ സമരം ചെയ്ത നേതാക്കളെ മനഃപൂര്‍വം വെട്ടിമാറ്റി, സ്റ്റാഫ് നിയമനത്തിൽ തന്നിഷ്ടപ്രകാരം സ്വന്തം ആളുകളെ തിരുകി കയറ്റി'; ലീഗ് മന്ത്രിമാർക്കെതിരെ എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി"
english_title: "MSF Malappuram District Committee against League ministers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370548/msf-malappuram-district-committee-against-league-ministers-"
published_at: "2026-07-05T10:07:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49e079291f5_msf.jpg"
keywords: ["MSF Malappuram", "Malappuram District Committee", "League ministers", "MSF", "Party position"]
---

# 'തെരുവിൽ സമരം ചെയ്ത നേതാക്കളെ മനഃപൂര്‍വം വെട്ടിമാറ്റി, സ്റ്റാഫ് നിയമനത്തിൽ തന്നിഷ്ടപ്രകാരം സ്വന്തം ആളുകളെ തിരുകി കയറ്റി'; ലീഗ് മന്ത്രിമാർക്കെതിരെ എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി

> **Lead Summary:** **മലപ്പുറം: ** മുസ്‍ലിം ലീഗ് മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനവുമായി എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി. പാർട്ടി പദവികളിലും സ്റ്റാഫ് നിയമനങ്ങളിലും മന്ത്രിമാർ സ്വന്തം താൽപ്പര്യങ്ങൾ അടിച്ചേൽപ്പിച്ചെന്നും, ദീർഘകാലമായി പാർട്ടിക്ക് വേണ്ടി തെരുവിൽ സമരം ചെയ്ത പ്രവർത്തകരെ തഴഞ്ഞുവെന്നുമാണ് ജില്ലാ കമ്മിറ്റി അവതരിപ്പിച്ച പ്രമേയത്തിലെ പ്രധാന ആരോപണം.

## Article Content

**മലപ്പുറം: ** മുസ്‍ലിം ലീഗ് മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനവുമായി എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി. പാർട്ടി പദവികളിലും സ്റ്റാഫ് നിയമനങ്ങളിലും മന്ത്രിമാർ സ്വന്തം താൽപ്പര്യങ്ങൾ അടിച്ചേൽപ്പിച്ചെന്നും, ദീർഘകാലമായി പാർട്ടിക്ക് വേണ്ടി തെരുവിൽ സമരം ചെയ്ത പ്രവർത്തകരെ തഴഞ്ഞുവെന്നുമാണ് ജില്ലാ കമ്മിറ്റി അവതരിപ്പിച്ച പ്രമേയത്തിലെ പ്രധാന ആരോപണം.

സ്റ്റാഫ് നിയമനത്തിൽ തന്നിഷ്ടപ്രകാരം സ്വന്തം ആളുകളെ തിരുകി കയറ്റി . പത്തുവർഷക്കാലമായി സംഘടനയ്ക്ക് വേണ്ടി തെരുവിൽ സമരം ചെയ്ത നേതാക്കളെ മനഃപൂര്‍വം വെട്ടിമാറ്റി. 

സമര നേതാക്കളോട് മന്ത്രിമാർ കാട്ടിയ ക്രൂരത ചരിത്രത്തിന് നിരക്കാത്തതാണ്. പാർട്ടിക്കുവേണ്ടി തെരുവിൽ തല്ലുകൊള്ളാൻ പോഷക സംഘടനകളെ ഉപയോഗിക്കുകയും വിയർപ്പുഴുക്കാത്തവർക്ക് വേണ്ടി മാത്രം പദവികൾ നൽകുന്ന ഇരട്ടത്താപ്പ് അംഗീകരിക്കാൻ കഴിയില്ല. മന്ത്രിമാർ പാർട്ടി ഉപസമിതിയെ നോക്കുകുത്തിയാക്കി.

മുസ്‌ലിം യൂത്ത് ലീഗ് എംഎസ്എഫ്, കെഎസ്‍ടിയു, സികെസിറ്റി എന്നിവർ ഔദ്യോഗികമായി നൽകിയ ലിസ്റ്റുകൾ മന്ത്രിമാർ തള്ളിക്കളഞ്ഞു. പദവികളുടെ ഈ കുത്തകവൽക്കരണം അംഗീകരിക്കാനാവില്ല. പാർട്ടിക്ക് അധികാരം ലഭിക്കുമ്പോൾ അവഗണിക്കപ്പെടുന്നത് നിരാശാജനകമാണ്.

നേതൃത്വം അടിയന്തരമായി ഇടപെട്ട് നിയമനങ്ങൾ പുനഃപരിശോധിക്കണമെന്നും ആവശ്യം. ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദിന്‍റെ സാന്നിധ്യത്തിൽ ആയിരുന്നു പ്രമേയം അവതരിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370548/msf-malappuram-district-committee-against-league-ministers-)