---
title: "പേരക്കുട്ടിയുടെ മരണം തളർത്തി; പ്രതിശ്രുത വധു കൊലപ്പെടുത്തിയ കേതൻ അ​​ഗർവാളിന്റെ മുത്തച്ഛൻ അന്തരിച്ചു"
english_title: "The grandfather of Ketan Agarwal, who was murdered by his fiancée, has passed away."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370547/the-grandfather-of-ketan-agarwal-who-was-murdered-by-his-fiance-has-passed-away"
published_at: "2026-07-05T10:03:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49debf0d614_kethan.jpg"
keywords: ["Grandfather", "Ketan Agarwal", "Murdered", "Death"]
---

# പേരക്കുട്ടിയുടെ മരണം തളർത്തി; പ്രതിശ്രുത വധു കൊലപ്പെടുത്തിയ കേതൻ അ​​ഗർവാളിന്റെ മുത്തച്ഛൻ അന്തരിച്ചു

> **Lead Summary:** **മുംബൈ: **ലോഹാ​ഗഡ് കോട്ടയിൽനിന്ന് പ്രതിശ്രുത വധു തള്ളിയിട്ട് കൊലപ്പെടുത്തിയ പൂനെയിലെ യുവവ്യവസായി കേതൻ അ​ഗർവാളിന്റെ മുത്തച്ഛൻ അന്തരിച്ചു. പൂനെയിൽ താമസിക്കുന്ന ദേവിചന്ദ് അ​ഗർവാൾ ആണ് ശനിയാഴ്ച രാത്രി അന്തരിച്ചത്.

## Article Content

**മുംബൈ: **ലോഹാ​ഗഡ് കോട്ടയിൽനിന്ന് പ്രതിശ്രുത വധു തള്ളിയിട്ട് കൊലപ്പെടുത്തിയ പൂനെയിലെ യുവവ്യവസായി കേതൻ അ​ഗർവാളിന്റെ മുത്തച്ഛൻ അന്തരിച്ചു. പൂനെയിൽ താമസിക്കുന്ന ദേവിചന്ദ് അ​ഗർവാൾ ആണ് ശനിയാഴ്ച രാത്രി അന്തരിച്ചത്.

ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണമെന്ന് ബന്ധുക്കൾ അറിയിച്ചു. കേതന്റെ മരണവാർത്തയറിഞ്ഞതോടെ മുത്തച്ഛൻ അതീവ ദുഃഖിതനായിരുന്നുവെന്നും ഇതിനുശേഷമാണ് അവശനിലയിലായതെന്നുമാണ് ബന്ധുക്കൾ പറയുന്നത്.

ജൂൺ 18-നാണ് ലോഹാ​ഗഡ് കോട്ടയിൽനിന്ന് വീണ് കേതൻ അ​ഗർവാൾ മരിച്ചത്. എന്നാൽ, സംഭവം കൊലപാതകമാണെന്ന് പിന്നീട് തെളിയുകയായിരുന്നു. കേതൻ അ​ഗർവാളിനെ കൊലപ്പെടുത്തിയ പ്രതിശ്രുത വധു സിയ ​ഗോയലിനെയും കാമുകൻ ചേതൻ ചൗധരിയെയും പൊലീസ് അറസ്റ്റ്ചെയ്തിരുന്നു.

അതേസമയം പൂനെയിൽ പ്രതിശ്രുത വരന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. വിവാഹത്തിന് സിയ ഗോയൽ എതിരായിരുന്നു എന്ന് വ്യക്തമാവുന്ന ചാറ്റ് ആണ് പുറത്തുവന്നത്. വിവാഹ ചടങ്ങുകൾക്ക് പോകാനുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാനായി തിരിച്ചറിയൽ രേഖ ചോദിക്കുന്നതാണ് ചാറ്റ്. ഒരിക്കലും വിവാഹം നടക്കില്ലെങ്കിലും രേഖകൾ അയക്കു എന്ന് സിയ ചാറ്റിൽ പറയുന്നുണ്ട്.

കേസിൽ പ്രതികളുടെ നുണ പരിശോധന നടത്താനുള്ള പൊലീസ് നീക്കം പൊളിഞ്ഞു. പ്രതികൾ കോടതിയിൽ എതിർപ്പറിയിച്ചു. നേരത്തെ സിയ സമ്മതം പറഞ്ഞതായതാണ് പോലീസ് വിവരം നൽകിയത്. എന്നാൽ ഇരുപ്രതികളും കോടതിയിൽ സമ്മതമല്ലെന്ന് അറിയിച്ചു.

പ്രതികളുടെ സമ്മതമില്ലാതെ നുണ പരിശോധന നടത്താൻ കഴിയില്ല. സിയ മാധ്യമപ്രവർത്തകർക്ക് നേരെ അശ്ലീല ആഗ്യം കാണിച്ചിട്ടില്ലെന്നും, മുറിവുണ്ടായ വിരൽ ഉയർത്തിപ്പിടിക്കുക മാത്രമാണ് ചെയ്തതെന്നും പിതാവ് പ്രവീൺ ഗോയൽ വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370547/the-grandfather-of-ketan-agarwal-who-was-murdered-by-his-fiance-has-passed-away)