---
title: " എനിക്കെല്ലാം അവളാണ് ....: സ്നാപ്ചാറ്റ് പ്രണയം അതിർത്തി കടന്നു; കാമുകിയെ തേടി ഇന്ത്യയിലെത്തിയ പാക് യുവാവ്  പിടിയിൽ"
english_title: "Young man arrested after arriving in India from Pakistan-occupied Kashmir to meet his girlfriend."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370545/young-man-arrested-after-arriving-in-india-from-pakistan-occupied-kashmir-to-meet-his-girlfriend"
published_at: "2026-07-05T09:44:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49da68a2276_arrest.jpg"
keywords: ["Snapchat", "Snapchat romance", "Line of Control", "crossing the border", "Uri sector", "Pakistan-administered Kashmir", "Indian Army", "international news", "mental stress"]
---

#  എനിക്കെല്ലാം അവളാണ് ....: സ്നാപ്ചാറ്റ് പ്രണയം അതിർത്തി കടന്നു; കാമുകിയെ തേടി ഇന്ത്യയിലെത്തിയ പാക് യുവാവ്  പിടിയിൽ

> **Lead Summary:** **ദില്ലി: **പ്രണയത്തിന് കണ്ണില്ല, മൂക്കില്ല ... സ്നാപ് ചാറ്റിൽ പരിചയപ്പെട്ട കാമുകിയെ കാണാനും കുടുംബത്തിന്‍റെ പൂർവ്വിക സ്വത്ത് അവകാശപ്പെടുന്നതിനുമായി കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നിയന്ത്രണരേഖ മറികടന്നെത്തിയ 22 കാരനായ പാക് അധീന കശ്മീർ സ്വദേശിയെ ഇന്ത്യൻ സൈന്യം പാകിസ്ഥാന് കൈമാറി.

## Article Content

**ദില്ലി: **പ്രണയത്തിന് കണ്ണില്ല, മൂക്കില്ല ... സ്നാപ് ചാറ്റിൽ പരിചയപ്പെട്ട കാമുകിയെ കാണാനും കുടുംബത്തിന്‍റെ പൂർവ്വിക സ്വത്ത് അവകാശപ്പെടുന്നതിനുമായി കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നിയന്ത്രണരേഖ മറികടന്നെത്തിയ 22 കാരനായ പാക് അധീന കശ്മീർ സ്വദേശിയെ ഇന്ത്യൻ സൈന്യം പാകിസ്ഥാന് കൈമാറി.

സീഷാൻ മീർ എന്ന യുവാവിനെയാണ് ജൂലൈ 4 ശനിയാഴ്ച ഉച്ചയ്ക്ക് 12:24-ഓടെ ഉറി സെക്ടറിലെ കമാൻ അമൻ സേതുവിൽ വെച്ച് പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർക്ക് ഔദ്യോഗികമായി കൈമാറിയതെന്ന് ഇന്ത്യൻ സൈന്യം എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചത്. മേയ് 31-നാണ് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളെ ഇന്ത്യൻ സൈന്യം പിടികൂടിയത്.

കുടുംബം പുലർത്താനും സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കാനുമുള്ള നിരന്തരമായ സമ്മർദ്ദം മൂലം മാനസികമായി ബുദ്ധിമുട്ടിലായിരുന്ന സീഷാൻ മീർ, സ്നാപ്ചാറ്റ് വഴിയാണ് ബാരാമുള്ളയിലെ തുൽവാരി ഗ്രാമവാസിയായ ഇറും ബാനോ എന്ന യുവതിയെ പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറി.

സംഭാഷണങ്ങൾക്കിടയിലാണ് സീഷാൻ മീറിന്‍റെ പൂർവ്വികർ പണ്ട് ഇറും ബാനോ താമസിക്കുന്ന അതേ ഗ്രാമത്തിലായിരുന്നു ജീവിച്ചിരുന്നതെന്ന് ഇരുവരും തിരിച്ചറിഞ്ഞത്. തന്‍റെ കുടുംബപ്രശ്നങ്ങൾ സീഷാൻ പങ്കുവെച്ചപ്പോൾ, അതിർത്തി കടന്ന് തന്‍റെ ഗ്രാമത്തിലേക്ക് വരാൻ ഇറും നിർദ്ദേശിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370545/young-man-arrested-after-arriving-in-india-from-pakistan-occupied-kashmir-to-meet-his-girlfriend)