---
title: " എന്റെ മോനെ വല്ലാത്ത കഷ്ടം തന്നെ ....!   'കട്ടിലിൽ മൂട്ടയെന്ന്, കെമിക്കല്‍ അടിക്കണം'; എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ കട്ടിൽ മോഷ്ടിക്കാൻ ശ്രമം, പൂര്‍വ്വ വിദ്യാർത്ഥി കസ്റ്റഡിയിൽ "
english_title: "Attempt to steal a cot from the Ernakulam Maharaja's College hostel."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370544/attempt-to-steal-a-cot-from-the-ernakulam-maharajas-college-hostel-"
published_at: "2026-07-05T09:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49d7e06e904_arrest.jpg"
keywords: ["Ernakulam Maharaja's College", "Ernakulam Maharaja's College hostel", "Attempt to steal a cot", "ARREST"]
---

#  എന്റെ മോനെ വല്ലാത്ത കഷ്ടം തന്നെ ....!   'കട്ടിലിൽ മൂട്ടയെന്ന്, കെമിക്കല്‍ അടിക്കണം'; എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ കട്ടിൽ മോഷ്ടിക്കാൻ ശ്രമം, പൂര്‍വ്വ വിദ്യാർത്ഥി കസ്റ്റഡിയിൽ 

> **Lead Summary:** **കൊച്ചി: **എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ കട്ടിൽ മോഷ്ടിക്കാൻ ശ്രമം. പൂര്‍വ്വ വിദ്യാർത്ഥിയാണ് എട്ട് കട്ടിലുകൾ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചത്. പുലർച്ചെ പോർട്ടർ വഴി വാഹനം ബുക്ക് ചെയ്താണ് ഇയാള്‍ കട്ടിൽ കടത്താന്‍ എത്തിയത്.

## Article Content

**കൊച്ചി: **എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ കട്ടിൽ മോഷ്ടിക്കാൻ ശ്രമം. പൂര്‍വ്വ വിദ്യാർത്ഥിയാണ് എട്ട് കട്ടിലുകൾ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചത്. പുലർച്ചെ പോർട്ടർ വഴി വാഹനം ബുക്ക് ചെയ്താണ് ഇയാള്‍ കട്ടിൽ കടത്താന്‍ എത്തിയത്.

സംഭവം ശ്രദ്ധയില്‍പ്പെട്ട ഹോസ്റ്റല്‍ വാര്‍ഡന്‍ ഇയാളെ തടഞ്ഞ് നിറുത്തി വിവരം തേടുകയായിരുന്നു. കട്ടിലിലെ മൂട്ട ശല്യം ഒഴിവാക്കാന്‍ കെമിക്കല്‍ അടിക്കാന്‍ കൊണ്ടുപോവുന്നതാണ് എന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ മറുപടി. എന്നാല്‍ ഇതിന് ആരാണ് ഉത്തരവാദിത്വപ്പെടുത്തിയത് എന്ന ചോദ്യത്തിന് വിദ്യാര്‍ത്ഥിക്ക് മറുപടി ഉണ്ടായിരുന്നില്ല. സംഭവത്തില്‍ ആന്‍സ്റ്റന്‍ എന്ന കോളേജിലെ മുൻ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370544/attempt-to-steal-a-cot-from-the-ernakulam-maharajas-college-hostel-)