---
title: "റാപ്പിഡോ ബൈക്ക് ടാക്സിയിൽനിന്ന് തെറിച്ചുവീണ് അപകടം: ​ഗുരുതര പരിക്കേറ്റ കോഴിക്കോട് സ്വദേശിനിക്ക് ഒടുവിൽ കമ്പനിയുടെ സഹായം "
english_title: "Rapido bike taxi accident in Bengaluru: Company finally offers assistance to Malayali woman."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370541/rapido-bike-taxi-accident-in-bengaluru-company-finally-offers-assistance-to-malayali-woman"
published_at: "2026-07-05T09:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49d65cae25d_GIRL.jpg"
keywords: ["Rapido bike taxi", "Accident", "Company", "Malayali woman", "Kozhikode", "Bengaluru"]
---

# റാപ്പിഡോ ബൈക്ക് ടാക്സിയിൽനിന്ന് തെറിച്ചുവീണ് അപകടം: ​ഗുരുതര പരിക്കേറ്റ കോഴിക്കോട് സ്വദേശിനിക്ക് ഒടുവിൽ കമ്പനിയുടെ സഹായം 

> **Lead Summary:** **കോഴിക്കോട്: **ബെംഗളൂരുവിൽ റാപ്പിഡോ ബൈക്ക് ടാക്സിയിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ മലയാളി യുവതിക്ക് ഒടുവിൽ കമ്പനിയുടെ സഹായവാഗ്ദാനം. കോഴിക്കോട് കുന്ദമംഗലം സ്വദേശി സാനി കൃഷ്ണയ്ക്ക് ചികിത്സാ സഹായവും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുമെന്ന് റാപ്പിഡോ അധികൃതർ അറിയിച്ചു.

## Article Content

**കോഴിക്കോട്: **ബെംഗളൂരുവിൽ റാപ്പിഡോ ബൈക്ക് ടാക്സിയിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ മലയാളി യുവതിക്ക് ഒടുവിൽ കമ്പനിയുടെ സഹായവാഗ്ദാനം. കോഴിക്കോട് കുന്ദമംഗലം സ്വദേശി സാനി കൃഷ്ണയ്ക്ക് ചികിത്സാ സഹായവും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുമെന്ന് റാപ്പിഡോ അധികൃതർ അറിയിച്ചു.

 അതേസമയം, വെറും സഹായവാ​ഗ്ദാനം മാത്രം പോരെന്നും പൂർണസഹായം ഉറപ്പുവരുത്തണമെന്നുമാണ് സാനിയുടെ കുടുംബത്തിന്റെ നിലപാട്. ഇൻഷുറൻസ് ക്ലെയിം ചെയ്താലും ഒരുലക്ഷം രൂപ മാത്രമാകും ലഭിക്കുക. ഇതുവരെ മൂന്ന് ശസ്ത്രക്രിയകളാണ് സാനിയ്ക്ക് നടത്തിയത്. ഇതിനുമാത്രം ഭീമമായ തുക ചെലവായി. അതിനാൽ കൂടുതൽ സഹായം കമ്പനി ഉറപ്പുവരുത്തണമെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കുടുംബം പറഞ്ഞു.

ജൂൺ 17-നാണ് റാപ്പിഡോ ബൈക്ക് ടാക്സിയിൽ യാത്രചെയ്യുന്നതിനിടെ സാനി കൃഷ്ണ അപകടത്തിൽപ്പെട്ടത്. റാപ്പിഡോ ബൈക്ക് ടാക്സി ഒരു ട്രക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട് തെന്നിവീഴുകയും സാനി കൃഷ്ണ തെറിച്ചുവീഴുകയുമായിരുന്നു. അപകടത്തിൽ ​ഗുരുതര പരിക്കേറ്റ സാനി മണിപ്പാൽ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലും വിവിധ ശസ്ത്രക്രിയകൾക്ക് വിധേയയായിരുന്നു. ​ഗുരുതര പരിക്കേറ്റ യുവതി ഇപ്പോഴും കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370541/rapido-bike-taxi-accident-in-bengaluru-company-finally-offers-assistance-to-malayali-woman)