---
title: "കൊടുവള്ളിയിൽ ചോരപ്പക; സ്വത്ത് തർക്കത്തിനിടെ അനുജനെ വെട്ടിക്കൊന്ന ജേഷ്ഠനെ കസ്റ്റഡിയിലെടുത്ത് പൊലീസ്"
english_title: "Police have taken into custody the elder brother who hacked his younger brother to death in Koduvalli"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370530/police-have-taken-into-custody-the-elder-brother-who-hacked-his-younger-brother-to-death-in-koduvalli"
published_at: "2026-07-05T07:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49bf204b122_koducvalli.jpg"
keywords: ["Latest News", "Koduvalli Murder", "Police Case", "Kozhikode"]
---

# കൊടുവള്ളിയിൽ ചോരപ്പക; സ്വത്ത് തർക്കത്തിനിടെ അനുജനെ വെട്ടിക്കൊന്ന ജേഷ്ഠനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് കൊടുവള്ളിയില്‍ സഹോദരനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ ജേഷ്ഠനെ കസ്റ്റഡിയിലെടുത്ത് പൊലീസ്.

## Article Content

**കോഴിക്കോട്: **കോഴിക്കോട് കൊടുവള്ളിയില്‍ സഹോദരനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ ജേഷ്ഠനെ കസ്റ്റഡിയിലെടുത്ത് പൊലീസ്.

കൊടുവള്ളി വലിയപറമ്പ് സ്വദേശി പ്രസാദിനെ (50) കൊലപ്പെടുത്തിയ കേസിലാണ്  ജ്യേഷ്ഠന്‍ പ്രമോദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.

മദ്യലഹരിയിലാണ് പ്രമോദ് കൊല നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൊടുവള്ളിയിലെ വീട്ടില്‍ പ്രസാദും പ്രമോദും മാത്രമായിരുന്നു താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ നേരത്തേ തന്നെ സ്വത്ത് തര്‍ക്കമുണ്ടായിരുന്നു.

ഇന്നലെ ഇതുമായി ബന്ധപ്പെട്ട് ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെയാണ് പ്രമോദ് പ്രസാദിനെ കുത്തിക്കൊലപ്പെടുത്തിയത്. തൊട്ടുപിന്നാലെ പൊലീസ് സ്ഥലത്തെത്തുകയും പ്രമോദിനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

കസ്റ്റഡിയില്‍ എടുക്കുന്ന സമയം ഇയാള്‍ മദ്യലഹരിയിലായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പ്രസാദിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370530/police-have-taken-into-custody-the-elder-brother-who-hacked-his-younger-brother-to-death-in-koduvalli)